‘സംഘ്​പരിവാറിനെതിരെ ജനകീയ പ്രതിരോധം കെട്ടിപ്പടുക്കണം’

ജിദ്ദ: കശ്മീരിലെ കഠ്​വയിൽ ബാലികയെ കൊലപ്പെടുത്തിയ സംഭവം ആർ.എസ്.എസി​​െൻറ പ്രത്യയശാസ്ത്ര പ്രചോദിത നടപടിയാണെന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം ജിദ്ദ ചാപ്റ്റര്‍ സംഘടിപ്പിച്ച പ്രതിഷേധ സംഗമം അഭിപ്രായപ്പെട്ടു. ഇത്തരം സംഭവങ്ങൾ ആവര്‍ത്തിക്കാതിരിക്കാന്‍ സംഘപരിവാറിനെതിരേ ജനകീയവും രാഷ്​ട്രീയവുമായ പ്രതിരോധം കെട്ടിപ്പടുക്കണമെന്നും സംഗമം വിലയിരുത്തി. സോഷ്യല്‍ ഫോറം സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡൻറ് അഷ്‌റഫ് മൊറയൂര്‍ ഉദ്ഘാടനം ചെയ്തു. പ്രതിഷേധം രേഖപ്പെടുത്താന്‍ തയാറാക്കിയ കാന്‍വാസില്‍ നൂറുകണക്കിന് പേര്‍ കൈയ്യൊപ്പ് ചാര്‍ത്തി.

എം.ഇ.എസ് ജിദ്ദ ജനറല്‍ സെക്രട്ടറി സലാഹ് കാരാടന്‍ ആദ്യ ഒപ്പുവച്ച് ഉദ്ഘാടനം നിര്‍വഹിച്ചു. സോഷ്യല്‍ ഫോറം പ്രസിഡൻറ്​ സിറാജ് വാണിയമ്പലം അധ്യക്ഷത വഹിച്ചു. സെന്‍ട്രല്‍ കമ്മിറ്റി അംഗം അബ്​ദുല്‍ ഗനി വിഷയാവതരണം നടത്തി.നൗഷാദ് ചിറയിന്‍കീഴ്, അബ്​ദുല്‍ മജീദ് നഹ, ഇസ്മായില്‍ കല്ലായി , അഷ്‌റഫ് മൗലവി, സി.എം അഹമദ്, സലിം മധുവായി, ഷാജഹാന്‍ പറമ്പന്‍ എന്നിവര്‍ സംസാരിച്ചു. ഹനീഫ കടുങ്ങല്ലൂര്‍, ഫൈസല്‍ തമ്പാറ എന്നിവര്‍ പ്രമേയം അവതരിപ്പിച്ചു. കോയിസന്‍ ബീരാന്‍കുട്ടി സ്വാഗതവും അഹമദ് കുട്ടി തിരുവേഗപ്പുറ നന്ദിയും പറഞ്ഞു. അരുവി മോങ്ങം കവിത ആലപിച്ചു. റഫീഖ് നെന്മാറ ചിത്രം വരച്ച് പ്രതിഷേധം രേഖപ്പെടുത്തി. 

Tags:    
News Summary - Against RSS

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.