ജിദ്ദക്ക് നേരെ വ്യോമാക്രമണ ശ്രമം; തകര്‍ത്തതായി സൗദി പ്രതിരോധ മന്ത്രാലയം

ജിദ്ദ: ജിദ്ദ നഗരത്തിന് നേരെ വ്യോമാക്രമണം നടത്താനുള്ള ശ്രമം മുന്‍കൂട്ടി കണ്ടെത്തി തകര്‍ത്തതായി സൗദി പ്രതിരോധ മന്ത്രാലയം അറിയിച്ചു. ട്വിറ്റർ അക്കൗണ്ട് വഴിയാണ് മന്ത്രാലയം ഇക്കാര്യമറിയിച്ചത്. ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു ആക്രമണശ്രമം. ബാലിസ്റ്റിക് മിസൈലോ പൈലറ്റില്ലാ വിമാനമോ ഉപയോഗിച്ചാണ് ആക്രമണശ്രമം എന്നാണ് അറിയുന്നത്. എന്നാൽ ആരാണ് ആക്രമണത്തിന് പിന്നിലെന്നോ സംഭവത്തിന്‍റെ കൂടുതൽ വിവരങ്ങളോ മന്ത്രാലയം പുറത്തുവിട്ടിട്ടില്ല.

ജിദ്ദക്കെതിരായ ആക്രമണ ശ്രമത്തെ ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോർപറേഷൻ അപലപിച്ചു. രാജ്യത്തിന്‍റെ സുരക്ഷ, അഖണ്ഡത, സ്ഥിരത എന്നിവ സംരക്ഷിക്കുന്നതിന് വേണ്ടി സ്വീകരിക്കുന്ന എല്ലാ നടപടികൾക്കും പൂർണ പിന്തുണ നൽകുന്നതായി ഒ.ഐ.സി സെക്രട്ടറി ജനറൽ ഡോ. യൂസഫ് അൽ ഉതൈമിൻ അറിയിച്ചു.

ചെങ്കടലിൽ യാംബു തുറമുഖത്തിന് സമീപം സ്‌ഫോടക വസ്തുക്കള്‍ നിറച്ച റിമോട്ട് കണ്‍ട്രോള്‍ ബോട്ട് ഉപയോഗിച്ചുള്ള ആക്രമണശ്രമം തകര്‍ത്തതായി കഴിഞ്ഞ ചൊവ്വാഴ്ച സൗദി സൈന്യം അറിയിച്ചിരുന്നു. ഇതിന് പിന്നിൽ പ്രവര്‍ത്തിച്ചവരെ തിരിച്ചറിയാനും ബന്ധപ്പെട്ട വകുപ്പുകള്‍ അന്വേഷണം തുടുരകയാണെന്ന് സൗദി പ്രതിരോധ മന്ത്രാലയം അറിയിച്ചിരുന്നു. 

Tags:    
News Summary - Airstrikes on Jeddah; Saudi Defense Ministry says it was destroyed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.