ജിദ്ദ: ജിദ്ദയിലെ സാമൂഹിക പ്രവര്‍ത്തകനും ഹജ്ജ് വളന്റിയര്‍ സേവനങ്ങളിലെ സജീവ സാന്നിധ്യവും അജ്വ അല്‍ അന്വാര് ജസ്റ്റിസ് ആൻഡ് വെല്‍ഫെയര്‍ അസോസിയേഷന് (അജ്വ) ജിദ്ദ ഘടകം സ്ഥാപക ഭാരവാഹിയുമായിരുന്ന സുബൈര്‍ മൗലവിയുടെ അനുസ്മരണം സംഘടിപ്പിച്ചു. യോഗം സാമൂഹിക പ്രവര്ത്തകന് ഷാജു ചാരുംമൂട് ഉദ്ഘാടനം ചെയ്തു.
പ്രസിഡന്റ് സെയ്ദ് മുഹമ്മദ് കാശിഫി അധ്യക്ഷത വഹിച്ചു. അജ്വ ജി.സി.സി ഘടകം ജനറല്‍ കണ്‍വീനറും ഒമാന്‍ നാഷനല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറിയുമായ അന്‍സില്‍ കവലയൂര്‍ മുഖ്യപ്രഭാഷണം നടത്തി. സോഷ്യല്‍ മീഡിയകള്‍ വഴി ഇസ്ലാമിനും, ഖുര്‍ആനിനും പ്രവാചകനുമെതിരെ ശത്രുക്കള്‍ നടത്തുന്ന കള്ള പ്രചാരണങ്ങളെ വസ്തുതകളുടെ അടിസ്ഥാനത്തില്‍ മറുപടി നല്‍കണമെന്ന് അദ്ദേഹം സദസ്സിനെ ഉണര്‍ത്തി.
അജ്വ ജി.സി.സി ദുബൈ ഘടകം പ്രതിനിധിയായ നൂറുദ്ദീന്‍ പുതുക്കാട്, അബ്ദുൽ ലത്തീഫ് മൗലവി കറ്റാനം, ദിലീപ് താമരക്കുളം, അബ്ദുൽ റഷീദ് ഓയൂര്‍, മസ്ഊദ് മൗലവി ബാലരാമപുരം, നജീബ് ബീമാപള്ളി എന്നിവര്‍ സംസാരിച്ചു.
സുബൈര്‍ മൗലവിയുടെ മകന് ഡോ. ആദിലിന് ജിദ്ദ കമ്മിറ്റിയുടെ ഉപഹാരം ഗ്ലോബല്‍ കമ്മിറ്റിയംഗം നൗഷാദ് ഓച്ചിറ നല്കി. അന്‍സില്‍ കവലയൂരിനെ ജോ. സെക്രട്ടറി ഇര്‍ഷാദ് ആറാട്ടുപുഴ ഉപഹാരം നല്കി ആദരിച്ചു. സെക്രട്ടറി അനീസ് കൊടുങ്ങല്ലൂര്‍ സ്വാഗതവും വര്‍ക്കിങ് സെക്രട്ടറി ബക്കര്‍ സിദ്ദീഖ് നാട്ടുകല്‍ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.