റി​യാ​ദി​ലെ അ​ലി​ഫ് ഇ​ൻ​റ​ർ​നാ​ഷ​ന​ൽ സ്കൂ​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന അ​ലി​ഫി​യ​ൻ​സ് ടോ​ക്‌​സി​ന്റെ

മെ​ഗാ എ​ഡി​ഷ​ന് തു​ട​ക്ക​മാ​യ​പ്പോ​ൾ

‘അ​ലി​ഫി​യ​ൻ​സ് ടോ​ക്സ് മെ​ഗാ എ​ഡി​ഷ​ന്’ തു​ട​ക്ക​മാ​യി

റി​യാ​ദ്: പ്ര​ഭാ​ഷ​ണ രം​ഗ​ത്ത് മി​ക​ച്ച പ്ര​തി​ഭ​ക​ളെ വാ​ർ​ത്തെ​ടു​ക്കു​ക എ​ന്ന ഉ​ദ്ദേ​ശ്യ​ത്തോ​ടെ റി​യാ​ദി​ലെ അ​ലി​ഫ് ഇ​ൻ​റ​ർ​നാ​ഷ​ന​ൽ സ്കൂ​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന അ​ലി​ഫി​യ​ൻ​സ് ടോ​ക്‌​സി​​ന്റെ മെ​ഗാ എ​ഡി​ഷ​ന് തു​ട​ക്ക​മാ​യി. 15ാം വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ന​ട​ക്കു​ന്ന ‘അ​ലി​ഫി​യ​ൻ​സ് ടോ​ക്‌​സി’​​ന്റെ ഒ​ന്നാം​ഘ​ട്ട സ്ക്രീ​നി​ങ്ങി​ൽ ആ​യി​ര​ത്തോ​ളം വി​ദ്യാ​ർ​ഥി​ക​ൾ വ്യ​ത്യ​സ്ത വി​ഷ​യ​ങ്ങ​ളി​ൽ പ്ര​ഭാ​ഷ​ണ​ങ്ങ​ൾ ന​ട​ത്തി. അ​ഞ്ചു ഘ​ട്ട​ങ്ങ​ളി​ലാ​യി കെ.​ജി മു​ത​ൽ 10ാം ക്ലാ​സ് വ​രെ​യു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ക്കു​ന്ന മ​ത്സ​ര​ത്തി​​ന്റെ ര​ണ്ടാം ഘ​ട്ടം ഒ​ക്ടോ​ബ​ർ 30ന് ​ന​ട​ക്കും.

2024 ജ​നു​വ​രി 19ന് ​ന​ട​ക്കു​ന്ന മെ​ഗാ ഫി​നാ​ലെ​യി​ൽ ഓ​രോ കാ​റ്റ​ഗ​റി​യി​ലെ​യും അ​ഞ്ചു​പേ​ർ വീ​തം മ​ത്സ​രി​ക്കും. അ​ലി​ഫ് ഗ്രൂ​പ് ഓ​ഫ് സ്കൂ​ൾ എ​ക്സി​ക്യൂ​ട്ടി​വ് ഡ​യ​റ​ക്ട​ർ ലു​ഖ്മാ​ൻ പാ​ഴൂ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​ദ്യാ​ർ​ഥി​ക​ളി​ൽ നേ​തൃ​ഗു​ണ​വും പ്ര​ഭാ​ഷ​ണ വൈ​ദ​ഗ്​​ധ്യ​വും രൂ​പ​പ്പെ​ടു​ത്തു​ന്ന​തി​ൽ അ​ലി​ഫി​യ​ൻ​സ് ടോ​ക്സി​ന് വ​ലി​യ സം​ഭാ​വ​ന​ക​ൾ ന​ൽ​കാ​ൻ ക​ഴി​യു​മെ​ന്ന​തി​ൽ സ​ന്ദേ​ഹ​മി​ല്ലെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. പ്രി​ൻ​സി​പ്പ​ൽ അ​ബ്​​ദു​ൽ മ​ജീ​ദ്, ഹെ​ഡ്മി​സ്ട്ര​സ് ഹ​മീ​ദ ബാ​നു, അ​ഡ്മി​നി​സ്ട്രേ​റ്റ​ർ അ​ലി ബു​ഖാ​രി, ഹെ​ഡ്മാ​സ്​​റ്റ​ർ നൗ​ഷാ​ദ് നാ​ല​ക​ത്ത്, പ്രോ​ഗ്രാം കോ​ഓ​ഡി​നേ​റ്റ​ർ സു​ന്ദു​സ് സാ​ബി​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - 'Alefiance Talks Mega Edition' has started

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.