റിയാദ്: രണ്ടുമാസത്തെ വേനലവധിക്കുശേഷം റിയാദിലെ അലിഫ് ഇൻറർനാഷനൽ സ്കൂൾ തിങ്കളാഴ്ച തുറക്കും. അക്കാദമിക് രംഗത്തെ ഏറ്റവും മികച്ച അനുഭവങ്ങൾ ഉറപ്പുവരുത്തുന്നതിന് വേണ്ടി ഉയർന്ന അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പുവരുത്തിയും നിലവിലെ സംവിധാനങ്ങൾ നവീകരിച്ചുമാണ് പുതിയ അധ്യയന വർഷത്തെ സ്വീകരിക്കുന്നത്. അത്യാധുനിക സംവിധാനങ്ങളോടെയുള്ള ലൈബ്രറി, നവീകരിച്ച ക്ലാസ് മുറികൾ, ഇൻട്രാക്ടിവ് ബോർഡുകൾ തുടങ്ങിയവ ഒരുക്കിയിട്ടുണ്ട്.
വിദ്യാർഥികൾക്കും ജീവനക്കാർക്കും ആവശ്യമായ സുരക്ഷ ഉറപ്പുവരുത്തുന്നതിന് വേണ്ടി ഫയർ ആൻഡ് സേഫ്റ്റി ഉൾപ്പെടെ സുരക്ഷ സംവിധാനങ്ങളുടെയും പരിശോധന പൂർത്തിയാക്കിയിട്ടുണ്ട്. മികച്ച പഠനാന്തരീക്ഷം പ്രദാനം ചെയ്യാനായി സ്കൂൾ തയാറായതായി അലിഫ് ഗ്രൂപ് ഓഫ് സ്കൂൾസ് എക്സിക്യൂട്ടിവ് ഡയറക്ടർ ലുഖ്മാൻ അഹ്മദ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.