റി​യാ​ദ് ആ​ലി​യ ഇ​ന്ത്യ​ൻ സ്കൂ​ൾ പൂ​ർ​വ വി​ദ്യാ​ർ​ഥി സം​ഗ​മം ‘ക​ഹാ​നി’​യി​ൽ പ​ങ്കെ​ടു​ത്ത​വ​ർ

ആ​ലി​യ ഇ​ന്ത്യ​ൻ സ്കൂ​ൾ പൂ​ർ​വ വി​ദ്യാ​ർ​ഥി സം​ഗ​മം ‘ക​ഹാ​നി’ സം​ഘ​ടി​പ്പി​ച്ചു

റി​യാ​ദ്: റി​യാ​ദ് ആ​ലി​യ ഇ​ന്ത്യ​ൻ സ്കൂ​ൾ പൂ​ർ​വ വി​ദ്യാ​ർ​ഥി സം​ഗ​മം ‘ക​ഹാ​നി’ എ​ന്ന പേ​രി​ൽ സം​ഘ​ടി​പ്പി​ച്ചു. ഗ​ൾ​ഫി​ലെ ഇ​ന്ത്യ​ൻ സ്കൂ​ളു​ക​ളു​ടെ ച​രി​ത്ര​ത്തി​ൽ ഇ​ത്ത​രം ഒ​രു പൂ​ർ​വ വി​ദ്യാ​ർ​ഥി സം​ഗ​മം ആ​ദ്യ​ത്തേ​താ​ണെ​ന്ന്​ സം​ഘാ​ട​ക​ർ പ​റ​ഞ്ഞു.

അ​ലു​മ്നി​യു​ടെ പ്ര​ഥ​മ ചെ​യ​ർ​മാ​ൻ ശാ​നി​ൽ മു​ഹ​മ്മ​ദി​ന്​ കീ​ഴി​ൽ രൂ​പ​വ​ത്​​ക​രി​ക്ക​പ്പെ​ട്ട ക​മ്മി​റ്റി​യാ​ണ്​ സം​ഗ​മം സം​ഘ​ടി​പ്പി​ച്ച​ത്. മു​ൻ വി​ദ്യാ​ർ​ഥി​ക​ളും അ​ധ്യാ​പ​ക​രും ഉ​ൾ​പ്പെ​ടെ സൗ​ദി​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നും നി​ര​വ​ധി ആ​ളു​ക​ൾ പ​ങ്കെ​ടു​ക്കു​ക​യും ഓ​ർ​മ​ക​ൾ പു​തു​ക്കു​ക​യും ചെ​യ്തു. സ്​​കൂ​ൾ ചെ​യ​ർ​മാ​നും എം‌.​എ​ൽ.‌​എ​യു​മാ​യ അ​ന്ത​രി​ച്ച തോ​മ​സ് ചാ​ണ്ടി അ​ൽ ആ​ലി​യ എ​ജു​ക്കേ​ഷ​ൻ ഫൗ​ണ്ടേ​ഷ​ന്റെ സ​ഹ​ക​ര​ണ​ത്തോ​ടെ സ്കൂ​ളി​ൽ​നി​ന്ന് 2010 മു​ത​ൽ 2019 വ​രെ​യു​ള്ള എ​ല്ലാ ബാ​ച്ചു​ക​ളെ​യും ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ്​ ഈ ​പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്.

സ്കൂ​ൾ അ​ങ്ക​ണ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി ഡോ. ​ഷാ​നു സി. ​തോ​മ​സ് ഉ​ദ്ഘാ​ട​നം ചെ​യ്‌​തു. വൈ​സ് പ്രി​ൻ​സി​പ്പ​ൽ ക​വി​ത ല​ത, ഉ​ഷ തോ​മ​സ്, ശ്രീ​കാ​ന്ത് എ​ന്നി​വ​ർ സം​സാ​രി​ച്ചു. മു​ൻ അ​ധ്യാ​പ​ക​രാ​യ അ​നീ​സ, ഷ​ബീ​ന, ര​മ്യ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

ഗ​ൾ​ഫി​ലെ വി​ദ്യാ​ർ​ഥി​ക​ൾ അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന വെ​ല്ലു​വി​ളി​ക​ൾ നേ​രി​ടാ​ൻ അ​വ​രെ പ്രാ​പ്ത​രാ​ക്കു​ക​യും ആ​വ​ശ്യ​മാ​യ പി​ന്തു​ണ ന​ൽ​കി അ​വ​രു​ടെ ക​ഴി​വു​ക​ൾ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നും സ​ഹാ​യി​ക്കു​ന്ന നി​ര​വ​ധി വി​ദ്യാ​ഭ്യാ​സ സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കാ​ൻ ‘ക​ഹാ​നി’ ല​ക്ഷ്യ​മി​ടു​ന്നു. അ​തി​െൻറ ഭാ​ഗ​മാ​യി കേ​ര​ള​ത്തി​ലും ‘ക​ഹാ​നി’​യു​ടെ ഗ്രാ​ൻ​ഡ് അ​ലു​മ്നി മീ​റ്റ് ന​വം​ബ​റി​ൽ സം​ഘ​ടി​പ്പി​ക്കാ​ൻ ക​മ്മി​റ്റി തീ​രു​മാ​നി​ച്ചു.

ഇ​തി​നാ​യി ഷാ​നി​ൽ മു​ഹ​മ്മ​ദ്, നി​ബ​ൽ മു​ഹ​മ്മ​ദ്, മു​ബാ​രി​സ് റ​ഷീ​ദ് എ​ന്നി​വ​ര​ട​ക്കം 12 അം​ഗ​ങ്ങ​ൾ ഉ​ൾ​പ്പെ​ട്ട എ​ക്സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി രൂ​പ​വ​ത്ക​രി​ച്ചു. സ​ൽ​മ അ​ഹ്​​മ​ദ്, നി​ജാ​ദ്, ന​ബ്ഹാ​ൻ, മു​ഫീ​ദ, മു​ഹ​മ്മ​ദ് നാ​സ​ർ, ഹി​സാ​ന ത​സ്നീം, ക​നീ​സ് ഫാ​ത്തി​മ, ഹ​ബീ​ബ, മു​ഹ്‌​മി​ന, ഷാ​മ​ൻ എ​ന്നി​വ​ർ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - Aliya Indian School Ex-Students Association organized 'Kahani'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.