റിയാദ്: ശാന്തപുരം അൽജാമിഅ അൽ ഇസ്ലാമിയ്യ അലുംനി അസോസിയേഷൻ റിയാദ് ചാപ്റ്റർ പുനഃസംഘടിപ്പിച്ചു. ഓൺലൈനിൽ ചേർന്ന പരിപാടി അലുംനി കേന്ദ്ര കമ്മിറ്റി പ്രസിഡൻറ് ഡോ. എ.എ. ഹലീം ഉദ്ഘാടനം ചെയ്തു.
യു.ടി. മുഹമ്മദലി അധ്യക്ഷത വഹിച്ചു. പുതിയ ഭാരവാഹികളായി മുഹമ്മദ് ഫൈസൽ അബ്ദുറഹീം (പ്രസി.), അഷ്ഫാഖ് (ജന. സെക്ര.), ലത്തീഫ് ഓമശ്ശേരി (വൈ. പ്രസി.), അംജദ് അലി (ജോ. സെക്ര.), ജമീൽ മുസ്തഫ (ട്രഷറർ), താജുദ്ദീൻ ഓമശ്ശേരി (രക്ഷാധികാരി) എന്നിവരെ തിരഞ്ഞെടുത്തു. തെരഞ്ഞെടുപ്പിന് കേന്ദ്ര കമ്മിറ്റി പ്രസിഡൻറ് ഡോ. എ.എ. ഹലീം നേതൃത്വം നൽകി. ലത്തീഫ് ഓമശ്ശേരി സ്വാഗതവും ഡോ. വി.എം. സാഫിർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.