റിയാദ്: ആതുരസേവന രംഗത്ത് റിയാദിലെ സഫ മക്ക മെഡിക്കൽ സെൻററിന്റേത് മാതൃകാപ്രവർത്തനമാണെന്ന് ആലപ്പുഴ എം.പി എ.എം. ആരിഫ് അഭിപ്രായപ്പെട്ടു. സാധാരണ തൊഴിലാളികൾക്ക് കുറഞ്ഞചെലവിൽ ചികിത്സ ലഭിക്കുന്ന പ്രവർത്തനരീതി അഭിനന്ദനീയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഹ്രസ്വസന്ദർശനത്തിന് റിയാദിലെത്തിയ എം.പിക്ക് സഫ മക്കയിൽ നൽകിയ സ്വീകരണ പരിപാടിയിലാണ് ഇക്കാര്യം പറഞ്ഞത്. ബഷീർ ഫൈസി അധ്യക്ഷത വഹിച്ചു. മെഡിക്കൽ ഡയറക്ടർ ഡോ. സെബാസ്റ്റ്യൻ, ഡോ. തമ്പാൻ, ഡോ. മുഹമ്മദ് ലബ്ബ, യഹിയ ചെമ്മാണിയോട്, ഇല്യാസ് മറുകര എന്നിവർ സംസാരിച്ചു. ജീവനക്കാരും മാനേജ്മെൻറ് പ്രതിനിധികളും പൂച്ചെണ്ട് നൽകി എം.പിയെ സ്വീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.