ജിദ്ദ: ജിദ്ദയിലെ ചരിത്രപ്രധാന പ്രദേശം വികസിപ്പിക്കാനുള്ള അമീർ മുഹമ്മദ് ബിൻ സൽമാന്റെ പദ്ധതി മക്ക മേഖല അമീർ ഖാലിദ് അൽ ഫൈസൽ സന്ദർശിച്ചു.
ബിസിനസ്, സാംസ്കാരിക പരിപാടികളുടെ ആകർഷണകേന്ദ്രമായി മേഖലയിലെ ജീവിതാന്തരീക്ഷം മെച്ചപ്പെടുത്താൻ ലക്ഷ്യമിടുന്ന പദ്ധതി അമീർ ഖാലിദ് അൽ ഫൈസൽ വിശദമായി പരിശോധിച്ചു. പുനരുദ്ധാരണ സമയത്ത് കണ്ടെത്തിയ 600 വർഷത്തിലേറെ പഴക്കമുള്ള 'ഷൗന സൗധം' ഉൾപ്പെടെയുള്ള പുരാവസ്തുക്കൾ ഉൾപ്പെടുന്ന നിരവധി പ്രദേശങ്ങൾ അദ്ദേഹം സന്ദർശിച്ചു.
150 വർഷത്തിലേറെ പഴക്കമുള്ള മുഹമ്മദ് ഹബീബ് റയീസ്, കിദ്വാൻ എന്നിവരുടെ വീടുകൾ ഉൾപ്പെടെ വികസിപ്പിക്കുന്ന നിരവധി പൈതൃക കെട്ടിടങ്ങളെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു.
600ലധികം പൈതൃക കെട്ടിടങ്ങൾ, 36 ചരിത്രപരമായ പള്ളികൾ, അഞ്ചു ചരിത്രവിപണികൾ, ചരിത്രപ്രാധാന്യമുള്ള നിരവധി ഇടനാഴികൾ, ചത്വരങ്ങൾ, ഹരിതപ്രദേശങ്ങൾ, അഞ്ചു കിലോമീറ്റർ നീളത്തിൽ വികസിപ്പിച്ച വാട്ടർ ഫ്രന്റുകൾ എന്നിവ ഉൾപ്പെടുന്നതാണ് വികസിപ്പിക്കാനുള്ള പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്ന ജിദ്ദയിലെ ബലദിൽ സ്ഥിതിചെയ്യുന്ന ചരിത്രപ്രദേശം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.