ജിദ്ദ: ഹറമിലെത്തുന്നവരുടെ ശരീരോഷ്മാവ് പരിശോധിക്കുന്ന നൂതന കാമറ സംവിധാനം മക്കയിൽ സ്ഥാപിച്ചു. ഇരുഹറം കാര്യാലയ മേധാവി ഡോ. അബ്ദുറഹ്മാൻ അൽസുദൈസ് ഉദ്ഘാടനം ചെയ്തു.ഉംറ തീർഥാടനം ആരംഭിക്കുന്നതിന് മുന്നോടിയായാണ് പുതിയ തെർമൽ കാമറകൾ സ്ഥാപിക്കുന്നത്. കോവിഡ് മുൻകരുതൽ ഭാഗമായി മസ്ജിദുൽ ഹറാമിലേക്ക് പ്രവേശനം താൽകാലികമായി നിർത്തലാക്കിയ അന്നു മുതൽ തീർഥാടകരുടെ സുരക്ഷക്കു വേണ്ട മുൻകരുതൽ നടപടികൾ ഇരുഹറം കാര്യാലയം ആവിഷ്കരിച്ച് നടപ്പാക്കിയിരുന്നു.
ഇരുഹറമുകളും കോവിഡ് വൈറസ് മുക്തമായിരിക്കാൻ ശ്രദ്ധചെലുത്തുകയും ചെയ്തിരുന്നു. ശരീരോഷ്മാവ് കൃത്യമായ പരിശോധിക്കാനും വേണ്ട മുന്നറിയിപ്പുകൾ നൽകാനും കഴിയുന്ന നൂതന സംവിധാനങ്ങളോടുകൂടിയതാണ് പുതിയ കാമറകൾ. ഇതുവഴി സംശയകരമായ കേസുകളിൽ വേഗത്തിൽ രോഗപ്രതിരോധ നടപടികൾ സ്വീകരിക്കാനാവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.