യാംബു: വെള്ളിയാഴ്ച സൗദിയിൽ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന താപനില മക്കയിലാണെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കഴിഞ്ഞ ദിവസത്തെ ഏറ്റവും ഉയർന്ന താപനിലയായ 41 ഡിഗ്രി സെൽഷ്യസാണ് മക്ക ഗരത്തിൽ രേഖപ്പെടുത്തിയത്. ശറൂറയിൽ 40 ഡിഗ്രിയും മദീന, വാദി അൽ ദിവാസിർ എന്നിവിടങ്ങളിൽ 39 ഡിഗ്രിയും തബൂക്ക്, അൽ ഉല എന്നിവിടങ്ങളിൽ 38 ഡിഗ്രി സെൽഷ്യസും രേഖപ്പെടുത്തിയതായും കേന്ദ്രം അറിയിച്ചു. അൽ ബഹ, അറാർ, അബ്ഹ നഗരങ്ങളിൽ ഏറ്റവും കുറഞ്ഞ താപനില 15 ഡിഗ്രി സെൽഷ്യസും തുറൈഫിൽ 16 ഡിഗ്രി സെൽഷ്യസും സകാക്കയിൽ 17 ഡിഗ്രിയുമാണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്. ഹാഇൽ, ത്വാഇഫ്, റഫ എന്നിവിടങ്ങളിൽ 18 ഡിഗ്രിയും അൽ ഖുറായതിൽ 19 ഡിഗ്രിയും റിപ്പോർട്ട് ചെയ്തു.
കിഴക്കൻ മേഖലയുടെ തെക്ക് ഭാഗങ്ങളിലും റിയാദ് മേഖലയുടെ പടിഞ്ഞാറൻ ഭാഗങ്ങളിലും കാലാവസ്ഥ മാറ്റം പ്രതീക്ഷിക്കുന്നതായും കേന്ദ്രം പ്രസ്താവിച്ചു. അൽ കസീം, ഹാഇൽ, അൽ ജൗഫ്, മദീന, വടക്കൻ അതിർത്തി തുടങ്ങിയ പ്രദേശങ്ങളിൽ പൊടിക്കാറ്റും അതുമൂലം ദൂര ദൃഷ്ടി കുറയുന്ന അവസ്ഥ വരുമെന്നും വാഹനങ്ങൾ ഓടിക്കുന്നവർ ജാഗ്രത കാണിക്കണമെന്നും ബന്ധപ്പെട്ടവർ അറിയിച്ചു. നജ്റാൻ, ജീസാൻ, അസീർ, അൽ ബഹ എന്നിവിടങ്ങളിൽ സജീവമായ പൊടിക്കാറ്റിനൊപ്പം മിന്നലും വരും ദിവസങ്ങളിൽ പ്രതീക്ഷിക്കുന്നതായും ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.