ഖ​സീ​മി​ലെ ‘അ​ന്ത​റ പാ​റ’


ജി​ദ്ദ: ഖ​സീം പ്ര​വി​ശ്യ​യി​ലെ ‘അ​ന്ത​റ പാ​റ’ നി​ൽ​ക്കു​ന്ന സ്ഥ​ലം ഏ​റ്റെ​ടു​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പു​രാ​വ​സ്​​തു അ​തോ​റി​റ്റി ആ​രം​ഭി​ച്ചു. ബു​റൈ​ദ​യു​ടെ വ​ട​ക്കു​പ​ടി​ഞ്ഞാ​റ്​ ‘മ​ർ​ക​സ്​ ഗാ​ഫ് അ​ൽ​ജു​വ’ എ​ന്ന സ്ഥ​ല​ത്താ​ണ് പ്രാ​ചീ​ന ക​വി​യാ​യ അ​ന്ത​റ ബി​ൻ ഷ​ദ്ദാ​ദി​​ന്റെ ച​രി​ത്ര​ത്തി​ലേ​ക്ക്​ വി​ര​ൽ ചൂ​ണ്ടു​ന്ന​ ‘അ​ന്ത​റ പാ​റ’ സ്ഥി​തി​ചെ​യ്യു​ന്ന​ത്. ഈ ​പാ​റ​യു​ടെ അ​ടു​ത്ത്​ വെ​ച്ചാ​ണ്​ ക​വി അ​ന്ത​റ​യും ബ​ന്ധു​വാ​യ അ​ബ്​​ല​യും ത​മ്മി​ലു​ള്ള പ്ര​ണ​യ​ത്തി​​ന്റെ​യും കാ​വ്യ​ജീ​വി​ത​ത്തി​​ന്റെ​യും ക​ഥ ആ​രം​ഭി​ക്കു​ന്ന​ത്.

പി​ന്നീ​ട് അ​ന്ത​റ പാ​റ എ​ന്ന പേ​രി​ൽ അ​ത്​ അ​റി​യ​പ്പെ​ടു​ക​യാ​യി​രു​ന്നു. ഇ​ത്​ ടൂ​റി​സം കേ​ന്ദ്ര​മാ​യി വി​ക​സി​പ്പി​ക്കു​ന്ന​തി​നും ‘അ​ന്ത​റ പാ​റ കേ​ന്ദ്രം’ എ​ന്ന പേ​രി​ൽ ഒ​രു മ്യൂ​സി​യ​വും സ​ന്ദ​ർ​ശ​ക​ർ​ക്ക്​ ത​ങ്ങാ​നു​ള്ള സൗ​ക​ര്യ​വും നി​ർ​മി​ക്കു​ന്ന​തി​നു​മാ​ണ് സ്ഥ​ലം ഏ​റ്റെ​ടു​ക്കു​ന്ന​ത്​. കൂ​ടാ​തെ പു​രാ​വ​സ്തു സ്ഥ​ല​ങ്ങ​ൾ പു​ന​രു​ദ്ധ​രി​ക്കു​ന്ന​തി​നും സം​ര​ക്ഷി​ക്കു​ന്ന​തി​നും വേ​ലി​കെ​ട്ടു​ന്ന​തി​നു​മു​ള്ള പ​ദ്ധ​തി​ക്ക്​ കീ​ഴി​ൽ മ​ക്ക​യി​ലെ ഉ​മ്മു​ൽ-​ഖു​റൂ​ൻ കി​ണ​ർ സ്ഥി​തി ചെ​യ്യു​ന്ന സ്ഥ​ലം ഭാ​ഗി​ക​മാ​യി ഏ​റ്റെ​ടു​ക്കാ​നും അ​തോ​റി​റ്റി തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്.

15 ദി​വ​സ​ത്തി​നു​ള്ളി​ൽ ഇൗ ​ര​ണ്ട്​ സ്ഥ​ല​ങ്ങ​ൾ ഏ​റ്റെ​ടു​ക്കു​ന്ന​തി​ന്​ മു​മ്പ്​ ക​ണ​ക്കെ​ടു​പ്പ്, ന​ഷ്​​ട​പ​രി​ഹാ​ര നി​ർ​ണ​യം എ​ന്നി​വ​​ക്ക്​ ക​മ്മി​റ്റി​ക​ൾ രു​പ​വ​ത്​​ക​രി​ക്കും. ര​ണ്ട്​ മാ​സ​ത്തി​നു​ള്ളി​ൽ ക​മ്മി​റ്റി​ക​ൾ അ​വ​രു​ടെ ജോ​ലി പൂ​ർ​ത്തി​യാ​ക്കും. വ​സ്‌​തു ഉ​ട​മ​ക​ളോ​ട്​ സ്വ​ത്തു​ക്ക​ളു​ടെ ഉ​ട​മ​സ്ഥാ​വ​കാ​ശം സം​ബ​ന്ധി​ച്ച രേ​ഖ​ക​ൾ സ​മ​ർ​പ്പി​ക്കാ​നും അ​തോ​റി​റ്റി ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. മ​ക്ക​യു​ടെ പ​ടി​ഞ്ഞാ​റു​ള്ള ഒ​രു കി​ണ​റാ​ണ് ‘ബി​അ്​​ർ ഉ​മ്മു​ൽ ഖു​റൂ​ർ’.​ മേ​ഖ​ല​യി​ലെ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട ച​രി​ത്ര​പ​ര​വും പു​രാ​വ​സ്തു ഗ​വേ​ഷ​ണ​വു​മാ​യ ലാ​ൻ​ഡ്‌​മാ​ർ​ക്കു​ക​ളി​ൽ ഒ​ന്നാ​ണി​ത്. പ​ണ്ട്​​കാ​ല​ത്ത്​ തീ​ർ​ഥാ​ട​ക യാ​ത്രാ​സം​ഘ​ങ്ങ​ൾ വെ​ള്ളം ശേ​ഖ​രി​ച്ചി​രു​ന്ന കി​ണ​റാ​ണി​ത്.

Tags:    
News Summary - 'Antara Para', the poet's love witness, takes over the archetype

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.