ജിദ്ദ: പെരിന്തൽമണ്ണ മണ്ഡലം കെ.എം.സി.സി ഓൺലൈനായി സംഘടിപ്പിച്ച മീറ്റിങ്ങിലൂടെ പെരിന്തൽമണ്ണയുടെ നിയുക്ത എം.എൽ.എ നജീബ് കാന്തപുരം കെ.എം.സി.സി പ്രവർത്തകരുമായി സംവദിച്ചു. കോവിഡ് -19 എന്ന മഹാമാരിയെ പ്രതിരോധിക്കാൻ വേണ്ടുന്ന സംവിധാനങ്ങൾക്കായിരിക്കും ഇപ്പോൾ പ്രഥമ പരിഗണന നൽകുകയെന്നും ഓക്സിജൻ പ്രതിസന്ധിയെ തരണം ചെയ്യാൻ ഓക്സി ചലഞ്ചുമായി എല്ലാവരും സഹകരിക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു. ആവശ്യക്കാർക്ക് ഓക്സിമീറ്ററും ഓക്സിജൻ സപ്പോർട്ടും നൽകുക എന്ന ഉദ്ദേശ്യത്തോടെയാണ് ഇന്ന് ഇത്തരമൊരു ചലഞ്ചിന് നമ്മൾ തുടക്കം കുറിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
മണ്ഡലം കെ.എം.സി.സി പ്രസിഡൻറ് ടി.എൻ പുരം മുഹമ്മദാലിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം ജിദ്ദ സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി അബൂബക്കർ അരിമ്പ്ര ഉദ്‌ഘാടനം ചെയ്തു. മണ്ഡലം മുസ്ലിം ലീഗ് പ്രസിഡൻറ് എ.കെ. നാസർ മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. യൂത്ത് ലീഗ് മണ്ഡലം പ്രസിഡൻറ് നഹാസ് പാറക്കൽ, ഉബൈദുല്ല തങ്ങൾ, അലി പിലാക്കൽ, അബു കട്ടുപ്പാറ, ലത്തീഫ് കാപ്പുങ്ങൽ, റഷീദ് നാലകത്ത് എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി അഷ്റഫ് താഴെക്കോട് സ്വാഗതവും ട്രഷറർ റഷീദ് കിഴിശ്ശേരി നന്ദിയും പറഞ്ഞു. അലി ഹൈദർ, മുഹ്സിൻ തയ്യിൽ, അഷ്‌റഫ് ദുബായ്‌പടി എന്നിവർ ടെക്നിക്കൽ സപ്പോർട്ട് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.