ഹൂതികൾ അയക്കുന്ന ഡ്രോണുകളുടെ അവശിഷ്ടങ്ങൾ (ഫയൽ ഫോട്ടോ)

സൗദിക്ക് നേരെ അഞ്ച് ബാലിസ്റ്റിക് മിസൈലുകളും നാല് ഡ്രോണുകളും; അറബ് സഖ്യസേന തകർത്തു

ജിദ്ദ: സൗദി അറേബ്യയിലെ ജിസാന് നേരെ ഹൂതികൾ വിക്ഷേപിച്ച അഞ്ച് ബാലിസ്റ്റിക് മിസൈലുകളും സ്ഫോടകവസ്തുക്കൾ നിറച്ച നാല് ഡ്രോണുകളും അറബ് സഖ്യസേന തകർത്തു.

ബുധനാഴ്ച അർധരാത്രിയും വ്യാഴാഴ്ച പുലർച്ചെയുമായിരുന്നു ഇറാൻ പിന്തുണയോടെയുള്ള ഹൂതി മിലിഷ്യകളുടെ ആക്രമണം. രാജ്യത്തെ സിവിലിയന്മാരെ ലക്ഷ്യമിട്ടുള്ള ഹൂതികളുടെ ആസൂത്രിതവും മനഃപൂർവവും ശത്രുതാപരവുമായ ശ്രമങ്ങളുടെ ഭാഗമാണ് തുടർച്ചയായ ഇത്തരം ആക്രമണങ്ങളെന്ന് സഖ്യസേന പറഞ്ഞു.

അന്താരാഷ്ട്ര മാനുഷിക നിയമങ്ങൾക്കനുസൃതമായി സാധാരണക്കാരെ സംരക്ഷിക്കുന്നതിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും സഖ്യസേന അറിയിച്ചു.

യെമനിൽ സുരക്ഷയും സുസ്ഥിരതയും പുനഃസ്ഥാപിക്കുന്നതിനായി സമഗ്ര വെടിനിർത്തൽ വേണമെന്ന സൗദി അറേബ്യയുടെ ആവർത്തിച്ചുള്ള ആഹ്വാനങ്ങൾ അവഗണിച്ചുകൊണ്ട് ഹൂതികൾ അടുത്തിടെ നിരവധി സൗദി നഗരങ്ങളിലും പ്രദേശങ്ങളിലും സിവിലിയന്മാരെയും സ്ഥാപനങ്ങളെയും ലക്ഷ്യമിട്ട് ആക്രമണങ്ങൾ ശക്തമാക്കിയിട്ടുണ്ട്.

Tags:    
News Summary - Arab coalition intercepts Houthi ballistic missiles, drone attack targeting Saudi Arabia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.