തി​യ​റ്റ​ർ ദി​ന​ത്തി​ൽ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ക​ൾ​ച​ർ ആ​ൻ​ഡ് ആ​ർ​ട്‌​സി​ൽ അ​ര​ങ്ങേ​റി​യ നാ​ട​കം 

ലോക സംസ്​കാരങ്ങളിലേക്ക്​ ജാലകംതുറന്ന്​ ദമ്മാമിൽ അറബ്​ തി​യറ്റർ ദിനാഘോഷം

ദ​മ്മാം: ക​ലാ സാം​സ്​​കാ​രി​ക സ​മ​ന്വ​യ​ങ്ങ​ളി​ലൂ​ടെ മാ​ത്ര​മേ പു​രോ​ഗ​മ​ന​ബോ​ധ​മു​ള്ള സ​മൂ​ഹ​സൃ​ഷ്​​ടി സാ​ധ്യ​മാ​കൂ എ​ന്ന സ​ന്ദേ​ശ​മു​യ​ർ​ത്തി ദ​മ്മാ​മി​ലെ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ക​ൾ​ച​ർ ആ​ൻ​ഡ് ആ​ർ​ട്ട്​​സ് അ​റ​ബ്​ തി​​യ​റ്റ​ർ ദി​നം ആ​ഘോ​ഷി​ച്ചു. ജ​നു​വ​രി 10ആ​യി​രു​ന്നു അ​റ​ബ്​ തി​യ​റ്റ​ർ ദി​നം.

അ​ന്നു​​രാ​ത്രി​യാ​ണ് ​ആ​ഘോ​ഷ​പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റി​യ​ത്. മൊ​താ​സ് അ​ൽ-​അ​ബ്​​ദു​ല്ല സം​വി​ധാ​നം​ചെ​യ്ത് അ​ബ്​​ദു​റ​ഹ്​​മാ​ൻ അ​ൽ​സ​ഈ​ദും അ​ബ്​​ദു​ല്ല ഗ​സ്‌​വാ​നി​യും ചേ​ർ​ന്ന് ര​ചി​ച്ച നാ​ട​ക​മാ​യി​രു​ന്നു മു​ഖ്യ ആ​ക​ർ​ഷ​ണം. 'ജീ​വി​തം ഒ​രു തി​യ​റ്റ​ർ, നാ​ട​കം ജീ​വി​ത​മാ​ണ്' എ​ന്ന ത​ല​ക്കെ​ട്ടി​ൽ ല​ബ​നീ​സ് ന​ട​ൻ റ​ഫീ​ഖ് അ​ലി അ​ഹ​മ്മ​ദ് എ​ഴു​തി​യ 'അ​റ​ബ് ഡേ ​ഫോ​ർ തി​യ​റ്റ​റി​ന്‍റെ' പ്ര​സം​ഗം ആ​ർ​ട്ടി​സ്റ്റ് റാ​ഷി​ദ് അ​ൽ വ​ർ​ത്താ​ൻ വാ​യി​ച്ചു.

ക​ലാ​സം​സ്​​കാ​രി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ നി​ന്ന​ക​ന്നു​പോ​യി സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ കു​ടു​ങ്ങി​പ്പോ​കു​ന്ന യു​വ​ത​ല​മു​റ​യെ തി​രി​കെ കൊ​ണ്ടു​വ​രാ​ൻ ന​മു​ക്കെ​ങ്ങ​നെ സാ​ധി​ക്കും എ​ന്ന അ​തി​പ്ര​ധാ​ന ചോ​ദ്യ​മാ​ണ്​ റ​ഫീ​ഖ്​ അ​ലി അ​ഹ​മ്മ​ദ്​ ഉ​യ​ർ​ത്തി​യ​ത്. ഇ​ത്​ കേ​വ​ലം കു​റെ ക​ലാ​കാ​ര​ന്മാ​രു​ടെ മാ​ത്രം ഉ​ത്ത​ര​വാ​ദി​ത്ത​മ​ല്ല; മ​റി​ച്ച്,​ ഹൃ​ദ​യ​ങ്ങ​ൾ അ​ടു​ക്കു​ന്ന സാം​സ്​​കാ​രി​ക​ബോ​ധ​മു​ള്ള സ​മൂ​ഹം നി​ല​നി​ൽ​ക്ക​ണ​മെ​ന്നാ​ഗ്ര​ഹി​ക്കു​ന്ന എ​ല്ലാ​വ​രു​ടെ​യും ക​ട​മ​യാ​ണ്​ എ​ന്ന്​ അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.

നാ​ട​ക പ്ര​വ​ർ​ത്ത​ക​ൾ തെ​രു​വി​ലി​റ​ങ്ങി ജ​ന​ങ്ങ​ളു​ടെ ആ​ശ​ങ്ക​ക​ളും അ​ഭി​ലാ​ഷ​ങ്ങ​ളും നി​രീ​ക്ഷി​ച്ച് ആ​ളു​ക​ൾ സ്വ​യം കാ​ണു​ന്ന ഒ​രു ദ​ർ​പ്പ​ണ​മെ​ന്ന നി​ല​യി​ലു​ള്ള ക​ലാ​സൃ​ഷ്​​ടി​യാ​യി അ​വ​ത​രി​പ്പി​ക്ക​ണം. അ​തോ​ടെ പു​തു​ത​ല​മു​റ​യും ഇ​തി​ലേ​ക്ക് ആ​ക​ർ​ഷി​ക്ക​പ്പെ​ടും. ക​ല​ക്കു​േ​വ​ണ്ടി മ​റ്റു​ള്ള​വ​രെ നോ​ക്കു​​മ്പോ​ൾ പാ​ശ്ചാ​ത്യ​ൻ സം​സ്​​കാ​ര​ങ്ങ​ളി​ൽ മ​യ​ങ്ങു​ക​യ​ല്ല വേ​ണ്ട​ത്, മ​റി​ച്ച് ഇ​ന്ത്യ​യു​ടെ രാ​ഷ്​​ട്ര​പി​താ​വ്​ മ​ഹാ​ത്മാ ഗാ​ന്ധി പ​റ​ഞ്ഞ​തു​​പോ​ലെ ലോ​ക​ത്തി​ലെ എ​ല്ലാ സം​സ്കാ​ര​ങ്ങ​ളി​ലേ​ക്കും ഞാ​ൻ എ​​ന്‍റെ ജാ​ല​ക​ങ്ങ​ൾ തു​റ​ക്കു​ക​യാ​ണ്, നി​ങ്ങ​ൾ എ​ന്നെ എ​ന്‍റെ മ​ണ്ണി​ൽ നി​ന്ന് പി​ഴു​തെ​റി​യ​രു​ത് എ​ന്ന ചി​ന്ത​യാ​യി​രി​ക്ക​ണം ന​മ്മെ ന​യി​ക്കേ​ണ്ട​ത്​ എ​ന്നും റ​ഫീ​ഖ്​ അ​ലി അ​ഹ​മ്മ​ദ്​ കൂ​ട്ടി​ച്ചേ​ർ​ത്തു.

മ​ത​മൗ​ലി​ക​വാ​ദം, ഉ​പ​ഭോ​ഗ​സം​സ്കാ​രം, മ​ത​ഭ്രാ​ന്ത്, സ​ഹ​ജീ​വി​ക​ളോ​ടു​ള്ള വി​ദ്വേ​ഷം, തീ​വ്ര​വാ​ദ​ത്തി​ന്‍റെ ഇ​രു​ട്ട്​ എ​ന്നി​വ​ക്കി​ട​യി​ൽ പ്ര​ത്യാ​ശ​യു​ടെ തി​രി​വെ​ട്ടം ന​ൽ​കാ​ൻ നാ​ട​ക​ങ്ങ​ൾ​ക്കാ​കു​മെ​ന്ന്​ ഓ​പ​ൺ ഫോ​റ​ത്തി​ൽ റ​ഫീ​ഖ്​ അ​ലി​യോ​ടൊ​പ്പം ച​ർ​ച്ച​യി​ൽ പ​​ങ്കെ​ടു​ത്ത​വ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു. ആ​ളു​ക​ൾ​ക്കി​ട​യി​ലു​ള്ള മാ​ന​സി​ക​വും ഭൂ​മി​ശാ​സ്ത്ര​പ​ര​വു​മാ​യ ത​ട​സ്സ​ങ്ങ​ൾ ന​ശി​പ്പി​ക്കു​ക​യും സ​ഹോ​ദ​ര​ങ്ങ​ൾ​ക്കി​ട​യി​ൽ പ​ര​സ്പ​ര​ധാ​ര​ണ​യു​ടെ പാ​ല​ങ്ങ​ൾ നി​ർ​മി​ക്കു​ക​യും ചെ​യ്യു​ന്ന നാ​ട​ക തി​യ​റ്റ​റു​ക​ൾ ഉ​യ​ർ​ന്നു​വ​ര​ണ​മെ​ന്നും അ​ഭി​പ്രാ​യ​മു​യ​ർ​ന്നു.

അ​റ​ബ് നാ​ട​ക-​സം​സ്‌​കാ​ര​ത്തെ​ക്കു​റി​ച്ച്, സൊ​സൈ​റ്റി ഫോ​ർ ക​ൾ​ച​ർ ആ​ൻ​ഡ്​ ആ​ർ​ട്‌​സി​ന്‍റെ ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ഡോ. ​നാ​യി​ഫ് അ​ൽ​ത​ഖീ​ൽ വി​വ​രി​ച്ചു. അ​റ​ബ്​ സം​സ്​​കാ​രം നാ​ട​ക​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട​താ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. അ​റ​ബ്​ സം​സ്​​കാ​ര​ത്തി​ൽ മ​ത​വും രാ​ഷ്ട്രീ​യ​വും ഒ​രു​പോ​ലെ പ്ര​ധാ​ന പ​ങ്കു​വ​ഹി​ക്കു​ന്നു. ഈ ​ര​ണ്ട് ഘ​ട​ക​ങ്ങ​ളും നാ​ട​ക​വു​മാ​യും ബ​ന്ധ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്ന്​ ച​രി​ത്ര​ത്തെ ഉ​ദ്ധ​രി​ച്ച്​ അ​ദ്ദേ​ഹം വി​ശ​ദീ​ക​രി​ച്ചു.

എ​ട്ട്, ഒ​മ്പ​ത് നൂ​റ്റാ​ണ്ടു​ക​ളി​ൽ, അ​ബ്ബാ​സി ഖി​ലാ​ഫ​ത്തി​ന്‍റെ കാ​ല​ത്ത്, ഗ്രീ​സി​ന്‍റെ പൈ​തൃ​ക​വും സം​സ്കാ​ര​വു​മാ​യി ആ​ദ്യം സാം​സ്കാ​രി​ക സ​മ്പ​ർ​ക്കം പു​ല​ർ​ത്തി​യി​രു​ന്ന​ത് അ​റ​ബി​ക​ളാ​ണെ​ന്നും ഗ്രീ​ക്ക് ശാ​സ്ത്ര​ങ്ങ​ളും പു​സ്ത​ക​ങ്ങ​ളും വി​വ​ർ​ത്ത​നം ചെ​യ്ത​തി​ന്‍റെ ബ​ഹു​മ​തി​യും അ​വ​ർ​ക്കാ​ണെ​ന്നും ച​രി​ത്രം പ​റ​യു​ന്നു. പ​ട്ടി​ക​യു​ടെ മു​ക​ളി​ൽ അ​രി​സ്റ്റോ​ട്ടി​ലി​ന്‍റെ ആ​ർ​ട്ട് ഓ​ഫ് പൊ​യ​ട്രി വ​രു​ന്നു.

ഇ​ത് ഗ്രീ​ക്ക് നാ​ട​ക​പാ​ര​മ്പ​ര്യ​ത്തി​ന്‍റെ പ്ര​ധാ​ന റ​ഫ​റ​ൻ​സാ​ണ്. അ​ങ്ങ​നെ നി​ര​വ​ധി നൂ​റ്റാ​ണ്ടു​ക​ളാ​യി പാ​ശ്ചാ​ത്യ നാ​ട​ക​പ്ര​സ്ഥാ​ന​ത്തി​ന്‍റെ പ്ര​ധാ​ന പി​ന്തു​ണ​ക്കാ​ര​നാ​ണ് അ​റ​ബി​ക​ൾ എ​ന്ന​ദ്ദേ​ഹം വി​ശ​ദീ​ക​രി​ച്ചു. സൊ​സൈ​റ്റി ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ഡോ. ​നാ​യി​ഫ് അ​ൽ​ത​ഖീ​ൽ, സൊ​സൈ​റ്റി​യു​ടെ ദ​മ്മാ​മി​ലെ ബ്രാ​ഞ്ച് ഡ​യ​റ​ക്ട​ർ യൂ​സു​ഫ് അ​ൽ​ഹ​ർ​ബി, ആ​ർ​ട്ടി​സ്റ്റ് ജാ​ഫ​ർ അ​ൽ​ഗ​രീ​ബ് എ​ന്നി​വ​രെ​യും പ​ഴ​യ​കാ​ല നാ​ട​ക പ്ര​വ​ർ​ത്ത​ക​രെ​യും ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു.

Tags:    
News Summary - Arab Yater Day in Dammam, a window into world culture

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.