റിയാദ്: മാതൃഭാഷ പോലെ അറബി കൈകാര്യം ചെയ്യുന്ന കൊച്ചു മലയാളി പെൺകുട്ടി വിസ്മയമാകുന്നു. ഫാത്വിമ കെൻസയെന്ന ന ാലാം ക്ലാസുകാരിയുടെ ഒഴുക്കോടെയുള്ള അറബി മൊഴിയാട്ടം സാക്ഷാൽ അറബികളെ പോലും അത്ഭുതപ്പെടുത്തുന്നു. റമദാൻ ആശം സ നേർന്ന് കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത വിഡിയോ അറബികളുൾപ്പെടെ എല്ലാവരുടെയും മനം കവർന് നു.
ഒഴുക്കുള്ള അറബിയിൽ കൊച്ചു ഫാത്വിമയുടേത് വെറും ആശംസാവചനങ്ങൾ മാത്രമല്ലെന്നതാണ് ശ്രദ്ധേയം. കോവിഡിനെതിനെതിരെ മുൻകരുതലുകളായി എന്തെല്ലാം ചെയ്യണമെന്ന സന്ദേശമാണ് അവൾ പങ്കുവെക്കുന്നത്. ‘‘നാളെ റമദാനാണ്. എന്നാൽ കോവിഡ് ഭീഷണിയുമുണ്ട്. രോഗത്തെയോർത്ത് നിങ്ങൾ ഭയപ്പെടരുത്. അല്ലാഹുവിൽ പരമേൽപിക്കണം. അവൻ എല്ലാം ശിഫയാക്കും. വീടുകളിൽ തന്നെയിരിക്കണം. പള്ളികളിൽ തൽക്കാലം പോകണ്ട. ആരാധനകൾ വീടുകളിൽ നിർവഹിക്കണം. ഭക്ഷണസാധനം വാങ്ങാൻ പുറത്തുപോകാം. പക്ഷേ പോയാൽ വാങ്ങി വേഗം തിരിച്ചുവരണം. വന്നാലുടൻ കൈകൾ കഴുകണം’’ എന്നെല്ലാമാണ് കൊച്ചുമൊഴികളിൽ ഫാത്വിമ പറയുന്നത്.
മലയാളം പോലെ അറബി ഭാഷയും അനായസമായി കൈകാര്യം ചെയ്യാൻ പരിചയിച്ചത് ഇൗ ഒമ്പത് വയസുകാരി വളർന്ന ചുറ്റുപാടിെൻറ പ്രത്യേകത കൊണ്ട് കൂടിയാണ്. റിയാദിലെ ഒരു സ്വകാര്യ കമ്പനിയിൽ ഉദ്യോഗസ്ഥനായ തലശ്ശേരി നെട്ടൂർ സ്വദേശി സലീമിെൻറ മകളാണ് ഫാത്വിമ കെൻസ. 25 വർഷമായി റിയാദിലുള്ള സലീം ബത്ഹയ്ക്ക് സമീപം ഗുബേരയിൽ അറബികൾ മാത്രമുള്ള ഭാഗത്താണ് താമസിക്കുന്നത്. സമീപ ഫ്ലാറ്റുകളിലെല്ലാം യമനി കുടുംബങ്ങളാണുള്ളത്.
സലീമിെൻറ നാലുമക്കളും യമനികൾ ഉൾപ്പെടെയുള്ള അറബി കുട്ടികളോടൊപ്പമാണ് സഹവസിക്കുന്നത്. അടുത്ത കൂട്ടുകാരും അവരാണ്. സമീപത്തെങ്ങും മലയാളികളില്ല. ജനിച്ച് മൂന്ന് മാസം കഴിഞ്ഞപ്പോഴാണ് ഫാത്വിമ റിയാദിലെത്തിയത്. ഇപ്പോൾ റിയാദിലെ മോഡേൺ സ്കൂളിൽ നാലാം ക്ലാസിൽ പഠിക്കുന്ന ഫാത്വിമ സഹോദരങ്ങളുടെ സഹായത്തോടെ മുമ്പും പല വിഡിയോകളും മൊബൈൽ ഫോണുപയോഗിച്ച് ഷൂട്ട് ചെയ്തിട്ടുണ്ട്. അതൊന്നും പുറത്തുവിട്ടിരുന്നില്ല. ഇത് റമദാനെ കുറിച്ചുള്ളതും ഒരു സന്ദേശമുള്ളത് കൊണ്ടുമാണ് ഫേസ്ബുക്കിലും വാട്സാപ്പിലും പോസ്റ്റ് ചെയ്തതെന്ന് സലീം പറഞ്ഞു. സുമയ്യയാണ് ഫാത്വിമയുടെ ഉമ്മ. ഹാദി, ഹാനി, വർദ എന്നിവർ ഫാത്വിമയുടെ സഹോദരങ്ങളും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.