റിയാദ്: ആര്യാടൻ മുഹമ്മദ് അവസാന ശ്വാസം വരെ പ്രസക്തനായി നിലകൊണ്ട അപൂർവം നേതാക്കളിൽ ഒരാളായിരുന്നെന്ന് കെ.പി.സി.സി സെക്രട്ടറി കെ.പി. നൗഷാദ് അലി. ‘ആര്യാടനോർമ്മയിൽ’ എന്ന പേരിൽ റിയാദ് ഒ.ഐ.സി.സി മലപ്പുറം ജില്ല കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ദീർഘവീക്ഷണവും പ്രവചനശേഷിയുമുള്ള രാഷ്ട്രീയ നേതാവായിരുന്നു ആര്യാടൻ.
കോൺഗ്രസ് 44 സീറ്റിലേക്ക് ഒതുങ്ങിയ 2014ൽ രാഹുൽ ഗാന്ധിക്ക് മോദിയോട് മുട്ടി നിൽക്കാനാകില്ലേ എന്ന് കോൺഗ്രസുകാർ പോലും ആശങ്കപ്പെട്ട സമയത്ത് രാഹുൽ ഗാന്ധിയിൽ ധൈര്യമായി പ്രതീക്ഷ അർപ്പിക്കാമെന്നും അദ്ദേഹത്തിന്റെ നേതൃത്വത്തിൽ കോൺഗ്രസ് ശക്തമായി തിരിച്ചുവരുമെന്നും ആര്യാടൻ പറഞ്ഞത് ഇന്ന് യാഥാർഥ്യമായെന്നും നൗഷാദലി പറഞ്ഞു.
പാർട്ടി ഓഫിസുകളിൽ അന്തിയുറങ്ങിയും തൊഴിലാളികളുടെ പ്രശ്നങ്ങളിൽ സജീവമായി ഇടപെട്ടും ജനങ്ങൾക്കിടയിൽ ജീവിച്ച നേതാവിന്റെ രാഷ്ട്രീയ പ്രവർത്തന ശൈലി അനുകരണീയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഹ്രസ്വ സന്ദർശനാർഥം സൗദിയിലെത്തിയ പരപ്പനങ്ങാടി മണ്ഡലം പ്രസിഡൻറ് എൻ.പി. ഖാദറും ചടങ്ങിൽ അതിഥിയായി. ജില്ല പ്രസിഡൻറ് സിദ്ദീഖ് കല്ലുപറമ്പൻ അധ്യക്ഷത വഹിച്ചു. സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് അബ്ദുല്ല വല്ലാഞ്ചിറ ഉദ്ഘാടനം ചെയ്തു. ഗ്ലോബൽ കമ്മിറ്റി സെക്രട്ടറി റസാഖ് പൂക്കോട്ടുംപാടം, കുഞ്ഞി കുമ്പള, സലിം കളക്കര, നൗഫൽ പാലക്കാടൻ.
രഘുനാഥ് പറശ്ശിനിക്കടവ്, ഷാനവാസ് മുനമ്പത്ത്, ഷഫീഖ് കൊല്ലം, ഭാസ്കരൻ മഞ്ചേരി, സക്കീർ ദാനത്ത്, അമീർ പട്ടണത്ത്, വഹീദ് വാഴക്കാട്, ബാബു നിലമ്പൂർ, ശിഹാബ് അരിപ്പൻ, സ്മിത മുഹിയുദ്ദീൻ, സൈഫുന്നീസ സിദ്ദിഖ്, സിംന നൗഷാദ് എന്നിവർ സംസാരിച്ചു. നൗഷാദ് അലിക്കുള്ള ജില്ല കമ്മിറ്റിയുടെ ഉപഹാരം ട്രഷറർ സാദിഖ് വടപുറം കൈമാറി. ഷൗക്കത്ത് ഷിഫാ അദ്ദേഹത്തെ ഷാൾ അണിയിച്ചു.
എൻ.പി. ഖാദറിനെ സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി സക്കീർ ദാനത്ത് ഷാൾ അണിയിച്ച് ആദരിച്ചു. ജില്ല ജനറൽ സെക്രട്ടറി ജംഷാദ് തുവ്വൂർ സ്വാഗതവും ഷറഫ് ചിറ്റൻ നന്ദിയും പറഞ്ഞു. ജില്ല വർക്കിങ് പ്രസിഡൻറ് വഹീദ് വാഴക്കാട്, അൻസാർ വാഴക്കാട്, സൈനുദ്ദീൻ വെട്ടത്തൂർ, ഉണ്ണി വാഴയൂർ.
അൻസാർ നെയ്തല്ലൂർ, ബനൂജ് പുലത്ത്, സലീം വാഴക്കാട്, ബഷീർ കോട്ടക്കൽ, റഫീഖ് കോടിഞ്ഞി, മുത്തു പാണ്ടിക്കാട്, ബഷീർക്ക വണ്ടൂർ എന്നിവർ നേതൃത്വം നൽകി. വിവിധ മണ്ഡലം കമ്മിറ്റികൾക്ക് വേണ്ടി ബാദുഷ മഞ്ചേരി, ഉമർ അലി അക്ബർ, ഫൈസൽ തമ്പലക്കോടൻ, മുജീബ് പെരിന്തൽമണ്ണ, സൻവീർ വാഴക്കാട്, റഫീഖ് കുപ്പനത്ത് എന്നിവർ ഷാൾ അണിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.