അൽബാഹ: അൽബാഹയിൽ റുമാൻ (മാതളം) പഴം വിളവെടുപ്പ് തുടങ്ങി. കയറ്റുമതിയോടൊപ്പം പ്രാദേശിക സൂഖുകളിൽ അൽബാഹ തോട്ടങ്ങളിൽനിന്നുള്ള റുമാൻ പഴങ്ങൾ എത്തിത്തുടങ്ങി. രാജ്യത്തെ പ്രധാന റുമാൻ വിളവെടുപ്പ് കേന്ദ്രമാണ് അൽബാഹ. 3000ത്തോളം തോട്ടങ്ങളിലായി ഏഴു ലക്ഷത്തോളം റുമാൻ മരങ്ങൾ മേഖലയിലുണ്ടെന്നാണ് കണക്ക്. വർഷത്തിൽ ഏകദേശം 30 ടൺ ഉൽപാദിപ്പിക്കുന്നുണ്ട്. വാദി ബൈദ, വാദി തുർബ, വാദി മറാവ, ബനീ ഹരീർ, ബനീ അദ്വാൻ, വാദി സ്വദ്ർ തുടങ്ങിയ സ്ഥലങ്ങളിലാണ് പ്രധാനമായും വലിയ റുമാൻ പഴത്തോട്ടങ്ങളുള്ളത്. മേഖലയിലെ പഴക്കമേറിയ കൃഷികളിലൊന്നാണ് റുമാനെന്നാണ് കർഷകർ പറയുന്നത്
റുമാൻ കർഷകരെ േപ്രാത്സാഹിപ്പിക്കുന്നതിന് ഒാരോ വർഷവും റുമാൻ മേള സംഘടിപ്പിക്കാറുണ്ട്. ഒമ്പതാമത് റൂമാൻ പഴമേള തിങ്കളാഴ്ച മേഖല ഗവർണർ അമീർ ഹുസാം ബിൻ സഉൗദ് ബിൻ അബ്ദുൽ അസീസ് ഉദ്ഘാടനം ചെയ്തു. റുമാൻ സഹകരണ സൊസൈറ്റിയാണ് മേളയുടെ സംഘാടകർ. മഫ്റഖ് ബൈദയിലെ സൊസൈറ്റി ആസ്ഥാനത്ത് നടക്കുന്ന മേള അഞ്ചു ദിവസം നീണ്ടു നിൽക്കും. 100ഒാളം റുമാൻ സ്റ്റാളുകളുണ്ടാകും. കൂടാതെ റുമാൻ ജ്യൂസ്, മറ്റ് അനുബന്ധ ഉൽപന്നങ്ങൾ എന്നിവയുടെ സ്റ്റാളുകളും ഉണ്ടാകുമെന്ന് സംഘാടക സമിതി ചെയർമാൻ ഇബ്രാഹീം ബഖ്റൂഷ് പറഞ്ഞു.
മേഖല കൃഷി ഒാഫിസ്, മാനവ വിഭവശേഷി മന്ത്രാലയം, അൽബാഹ യൂനിവേഴ്സിറ്റി, മുനിസിപ്പാലിറ്റി, കാർഷിക വികസന സൊസൈറ്റി എന്നിവയുമായി സഹകരിച്ചാണ് മേള സംഘടിപ്പിക്കുന്നത്. ശിൽപശാലകളും റുമാൻ കൃഷിയിടങ്ങളിലേക്ക് വിനോദയാത്രകളും മേളയോടനുബന്ധിച്ച് ഒരുക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.