റിയാദ്: പ്രമുഖ റീെട്ടയിൽ ശൃംഖലയായ ലുലു ഹൈപർമാർക്കറ്റിെൻറ സൗദി ഒൗട്ട്ലെറ്റുകളിൽ മികച്ച ഓഫറുകളുമായി വാർഷിക വിൽപനമേളയ്ക്ക് ചൊവ്വാഴ്ച തുടക്കം. ഉപഭോക്താക്കൾക്കുള്ള പുതുവർഷ സമ്മാനമായി മുഴുവൻ ഒൗട്ട്ലെറ്റുകളിലും ജനുവരി രണ്ട് വരെ നീണ്ടുനിൽക്കുന്ന 'ബിഗ് ബാങ്' പ്രമോഷൻ മേളയിൽ ഇലക്ട്രോണിക് ഉൽപന്നങ്ങൾ, മൊബൈൽ ഫോണുകൾ, ഫാഷൻ വസ്ത്രങ്ങൾ, പലവ്യജ്ഞനങ്ങൾ, പാചകം ചെയ്ത വിഭവങ്ങൾ എന്നീയിനങ്ങളിൽ വലിയ വിലക്കിഴിവുകളും ആനുകൂല്യങ്ങളുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
https://www.luluhypermarket.com/en-sa എന്ന ഷോപ്പിങ് പോർട്ടലിൽ ജനുവരി മൂന്ന് വരെയും ഇൗ ഒാഫറുകൾ ലഭിക്കും. ഇൗ വർഷത്തെ ഏറ്റവും വലിയ പ്രമോഷൻ മേളകളിലൊന്നായ 'ബിഗ് ബാങ്' വിസ്മയകരമായ അനുഭവമാണ് ഉപഭോക്താക്കൾക്ക് സമ്മാനിക്കുകയെന്നും വീട്ടുപകരണങ്ങളിലും ഫാഷൻ വസ്ത്രങ്ങളിലുമടക്കം വിവിധ വിഭാഗങ്ങളിൽ വൻ വിലക്കിഴിവാണ് അവർക്ക് ലഭിക്കുകയെന്നും ലുലു സൗദി ഡയറക്ടർ ഷഹീം മുഹമ്മദ് പറഞ്ഞു.
മാത്രമല്ല, ഒ ാൺലൈൻ ഷോപ്പിങ്ങിൽ 299 റിയാലിന് മുകളിലുള്ള പർച്ചേസുകൾക്ക് സൗജന്യ ഹോം ഡെലിവറി സൗകര്യവും ഒരുക്കുന്നു. ഒൗട്ട്ലെറ്റുകളിലെ ബിഗ് ബാങ് മേളയിൽ ഫാഷൻ വസ്ത്രങ്ങളുടെ ഒാരോ 100 റിയാലിെൻറ പർച്ചേസിനും 50 റിയാലിെൻറ ഗിഫ്റ്റ് വൗച്ചർ സമ്മാനമായി ലഭിക്കും. ഫാഷൻ വസ്ത്രങ്ങൾ കൂടാതെ പാദരക്ഷകൾ, ലേഡീസ് ബാഗ്, ജ്വല്ലറി, കുട്ടികളുടെ ഉൽപന്നങ്ങൾ എന്നിവയിൽ സൗദിയിലെ എല്ലാ ഒൗട്ട്ലെറ്റുകളിലും ജനുവരി രണ്ട് വരെ ഇൗ ഒാഫർ ലഭ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.