സകാക്ക: സൗദി അറേബ്യയുടെ വടക്കൻ അതിർത്തി മേഖലയിലെ സകാക്കയിൽ ബിനാമി ബിസിനസ് നടത്തിയതിന് പിടിയിലായ മൂന്ന് മലയാളികളെ നാടുകടുത്തും. ഭക്ഷ്യവസ്തുക്കളുടെ മൊത്ത, ചില്ലറ വ്യാപാര മേഖലയിൽ സ്വന്തം നിലക്ക് സ്ഥാപനം നടത്തിയതിനാണ് ഇവരെ ശിക്ഷിച്ചത്. ഒരാൾക്ക് ആറ് മാസവും ബാക്കി രണ്ട് പേർക്ക് നാല് മാസവും തടവുശിക്ഷയാണ് സകാക്ക ക്രിമിനൽ കോടതി വിധിച്ചത്. ഇവർക്ക് നിയമ ലംഘനം നടത്താൻ അവസരമേകിയ സ്വദേശി പൗരന് ഉൾപ്പെടെ മൂന്ന് ലക്ഷം റിയാൽ പിഴയും ചുമത്തിയിട്ടുണ്ട്. സൗദി പൗരനാണ് ഇവർക്ക് സ്ഥാപനം നടത്തുന്നതിന് വേണ്ട ഒത്താശകൾ ചെയ്തുകൊടുത്തത്.
സ്ഥാപനം അടപ്പിക്കുകയും ലൈസൻസും കൊമേഴ്‌സ്യൽ രജിസ്‌ട്രേഷനും റദ്ദാക്കുകയും ചെയ്തിട്ടുണ്ട്. ശിക്ഷ പൂർത്തിയാക്കിയ ശേഷം മലയാളികളെ നാടുകടത്തും. പുതിയ വിസയിൽ വീണ്ടും രാജ്യത്ത് പ്രവേശിക്കുന്നതിൽനിന്ന് ഇവർക്ക് ആജീവനാന്ത വിലക്കുമേർപ്പെടുത്തി. നിയമലംഘകരുടെ പേരുവിവരങ്ങളും ഇവർ നടത്തിയ നിയമലംഘനവും ഇതിനുള്ള ശിക്ഷയും കുറ്റക്കാരുടെ സ്വന്തം ചെലവിൽ പ്രാദേശിക പത്രത്തിൽ പരസ്യം ചെയ്യാനും ഉത്തരവിട്ടിട്ടുണ്ട്. സൗദി വാണിജ്യ, നിക്ഷേപ മന്ത്രാലയം നടത്തിയ പരിശോധനയിലാണ് ബിനാമി സ്ഥാപനം കണ്ടെത്തിയതും പ്രതികളെ പിടികൂടിയതും. ബാങ്കുകൾ, മണി എക്‌സ്‌ചേഞ്ചുകൾ എന്നിവ വഴി ഭീമമായ തുക മലയാളികൾ സ്വദേശത്തേക്ക് അയച്ചതിെൻറ രേഖകളും കണ്ടെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.