ജിദ്ദ: സൗദിയിൽ ബിനാമി സ്ഥാപനങ്ങൾക്കെതിെര പരിശോധന ഫെബ്രുവരിയിൽ ആരംഭിക്കുമെന്ന് സകാത്ത് ടാക്സ് ആൻഡ് കസ്റ്റംസ് അതോറിറ്റി. 20 ലക്ഷത്തിലധികം വാർഷിക വരുമാനം നേടുന്ന സ്ഥാപനങ്ങളിലാകും ആദ്യഘട്ട പരിശോധന. പദവി ശരിയാക്കാത്ത ബിനാമി സ്ഥാപനങ്ങളോട് വിട്ടുവീഴ്ചയുണ്ടാകില്ലെന്നും മുന്നറിയിപ്പുണ്ട്. 2022 ഫെബ്രുവരി പകുതി വരെയാണ് പദവി ശരിയാക്കാനുള്ള സമയം. ഇതിനുള്ളിൽ ബിനാമി പദവി വെളിപ്പെടുത്തുന്നവർക്കെതിരെ നടപടിയുണ്ടാകില്ല. കാലയളവ് അവസാനിക്കും മുമ്പ് സ്ഥാപനങ്ങൾ സ്വന്തം പേരിലാക്കാം. നിയമവിധേയമാക്കാനുള്ള അവസാന അവസരത്തിൽനിന്ന് പ്രയോജനം നേടണമെന്ന് നാഷനൽ ആൻഡി കൺസീൽമെൻറ് പ്രോഗ്രാം എല്ലാ സ്ഥാപനങ്ങളോടും ആഹ്വാനം ചെയ്തു.
രണ്ട് ദശലക്ഷത്തിലധികം വാർഷിക വരുമാനം സൃഷ്ടിക്കുന്ന സ്ഥാപനങ്ങളിൽ ആദ്യഘട്ട പരിശോധനയുണ്ടാകും. പിന്നീട് ബാക്കിയുള്ളവയിലും. കാറ്ററിങ്, ലോൻട്രി, ബാർബർ, ബ്യൂട്ടി സെൻററുകൾ, ഇലക്ട്രിസിറ്റി പ്ലംബിങ് ഷോപ്പുകൾ, പഴം പച്ചക്കറിക്കടകൾ, വാഹന അറ്റകുറ്റപ്പണി ഷോപ്പുകൾ, പെട്രോൾ സ്റ്റേഷനുകൾ, ബേക്കറികൾ തുടങ്ങിയവ ആദ്യഘട്ട പരിശോധനയിൽ ഉൾപ്പെടും. സൗദികളുമായി ചേർന്നോ, സ്വന്തംനിലക്കോ സ്ഥാപനം നടത്താം. അല്ലെങ്കിൽ സൗദി പൗരന്മാർക്ക് വിട്ടുകൊടുക്കണം. സ്വന്തം നിലക്ക് സ്ഥാപനം നടത്താൻ തയാറാകുന്നവർക്ക് പ്രീമിയം ഇഖാമ നൽകുന്നുണ്ട്. നിരവധി സ്ഥാപനങ്ങൾ ഇതിനകംതന്നെ പദവി ശരിയാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.