ഖത്തീഫിൽ സ്​ഫോടനത്തിൽ തകർന്ന കാറിൽ വൻ ആയുധശേഖരം

റിയാദ്​: വ്യാഴം വൈകിട്ട്​ ദമ്മാമിനടുത്ത്​ ഖത്തീഫിൽ സ്​ഫോടനത്തിൽ തകർന്ന കാറിൽ വൻ ആയുധശേഖരം. ഖത്തീഫിലെ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട്​ പൊലീസ്​ തെരയുകയായിരുന്ന രണ്ടുപേർ കാറിനുള്ളിൽ വെന്തുമരിച്ചിരുന്നു. 
കാറിനുള്ളിൽ നിന്ന്​ കത്തിക്കരിഞ്ഞ നിലയിൽ യന്ത്രത്തോക്കുകളും കണ്ടെത്തിയിട്ടുണ്ട്​. 
ആയുധങ്ങളുടെ ചിത്രങ്ങൾ ഇന്നലെ ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ടു. അഞ്ചുമാസം മുമ്പ്​ അൽ അഹ്​സയിൽ നിന്ന്​ മോഷ്​ടിക്കപ്പെട്ട കാറാണ്​ മയാസ്​ ഡിസ്​ട്രിക്​ടിൽ കത്തിയതെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു. മോഷ്​ടിച്ചെടുത്ത ശേഷം ഖത്തീഫ്​ ഗവർണറേറ്റിൽ ഭീകരാക്രമണങ്ങൾക്കായി ഉപയോഗിച്ച്​ വരികയായിരുന്നു ടൊയോട്ട സെക്വായ കാർ. 
സംഭവത്തിൽ മരിച്ച രണ്ടുപേരുടെയും വിശദാംശങ്ങൾ അന്വേഷിച്ചുവരികയാണ്​ സുരക്ഷസേന. അവാമിയയിൽ നിരവധി അക്രമസ​ംഭവങ്ങളിൽ പൊലീസ്​ തേടുന്ന മുഹമ്മദ്​ ശു​മയീൽ, ഫാദിൽ ഹമാദി എന്നിവരാണ്​ മരിച്ചതെന്നാണ്​​ സൂചന​. 
ഇതുമായി ബന്ധ​െപ്പട്ട മൂന്നുപേർക്കുവേണ്ടിയുള്ള അന്വേഷണം ഉൗർജിതമാക്കിയിട്ടുമുണ്ട്​. 

Tags:    
News Summary - Blast

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.