വടകര സ്വദേശിയുടെ മൃതദേഹം റിയാദിൽ ഖബറടക്കി

വടകര സ്വദേശിയുടെ മൃതദേഹം റിയാദിൽ ഖബറടക്കി

റിയാദ്​: മലസിലെ ഉബൈദ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം പുലർച്ചെ മരിച്ച കോഴിക്കോട്​ വടകര, മങ്ങലാട് സ്വദേശി പുളിക്കൂൽ അമ്മദി​െൻറ മൃതദേഹം റിയാദിൽ ഖബറടക്കി. അസർ നമസ്കാരാനന്തരം റിയാദ്​ എക്​സിറ്റ്​ 15​െല അൽരാജിഹി മസ്ജിദിൽ മയ്യിത്ത് നമസ്​കാരം നിർവഹിച്ച ശേഷം നസീമിലെ ഹയ്യുൽ സലാം മഖ്ബറയിൽ ഖബറടക്കി. മരണാനന്തര നടപടികൾ പൂർത്തീകരിച്ചത്​ സാമൂഹികപ്രവർത്തകൻ സിദ്ദീഖ്​ തുവ്വൂരി​െൻറ നേതൃത്വത്തിലാണ്​. രോഗബാധിതനായ അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് മുതൽ സുഹൃത്ത്​ റിയാസ്​ കുറ്റ്യാടിയും തൊഴിലുടമയും രംഗത്തുണ്ടായിരുന്നു. രേഖകൾ പൂർത്തിയാക്കാൻ ഇന്ത്യൻ എംബസിയും സഹായിച്ചു.

Tags:    
News Summary - Body of vadakara native buried in Riyadh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.