ബോളിവുഡ് നടൻ ഷാരൂഖ് ഖാൻ ഉംറ നിർവഹിച്ചു

മക്ക: ബോളിവുഡ് നടൻ ഷാരൂഖ് ഖാൻ മക്കയിലെത്തി ഉംറ നിർവഹിച്ചു. തന്റെ ഏറ്റവും പുതിയ സിനിമയായ ഡുൻകി എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി അദ്ദേഹം കുറച്ചു ദിവസങ്ങളായി ജിദ്ദയിലും അൽ ഉലയിലുമായി ഉണ്ടായിരുന്നു.


അതിനിടക്കാണ് ഇന്ന് അദ്ദേഹം മക്കയിലെത്തി ഉംറ നിർവഹിച്ചത്. ഷാരൂഖ് ഖാൻ ഉംറ നിർവഹിക്കുന്ന ചിത്രവും വീഡിയോയും സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

ജിദ്ദയിൽ ഇന്ന് മുതൽ ആരംഭിക്കുന്ന റെഡ് സീ ഫിലിം ഫെസ്റ്റിവലില്‍ ഷാരൂഖ് ഖാനെ ആദരിക്കുന്നുണ്ട്.  ഷാരൂഖിന്റെ 'ദിൽവാലെ ദുൽഹനിയ ലേ ജായേംഗേ' എന്ന സിനിമ ഫെസ്റ്റിവലിന്റെ ആദ്യദിനം പ്രദർശിപ്പിക്കുന്നുമുണ്ട്. 

Full View

Tags:    
News Summary - Bollywood actor Shahrukh Khan performed Umrah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.