റിയാദ്: ബ്രദേഴ്സ് ക്രിക്കറ്റ് ക്ലബ് (ബി.സി.സി) നടത്തുന്ന 'ബ്രദേഴ്സ് ക്രിക്കറ്റ് കപ്പ്-2022' ടൂർണമെന്റിന് റിയാദിൽ തുടക്കമായി. 16 ടീമുകൾ അണിനിരക്കുന്ന മത്സരങ്ങൾ റിയാദ് സുലൈയിലെ കെ.സി.എ/എം.സി.എ ഗ്രൗണ്ടിലാണ് ആരംഭിച്ചത്. ടൂർണമെന്റിന്റെ ഫിക്സ്ചർ പ്രകാശനം നേരത്തേ റിയാദ് കേരള ക്രിക്കറ്റ് അസോസിയേഷൻ (കെ.സി.എ റിയാദ്) പ്രസിഡന്റ് ഷെബിൻ നിർവഹിച്ചു. സെക്രട്ടറി ഷഹ്ദാൻ വിന്നേഴ്സ് ട്രോഫി പ്രകാശനം ചെയ്തു. ബി.സി.സി പ്രസിഡന്റ് റഹീം ആലപ്പുഴ അധ്യക്ഷത വഹിച്ചു.
രക്ഷാധികാരി അഷ്റഫ് വേങ്ങൂർ മുഖ്യാതിഥിയായിരുന്നു. തമിഴ്നാട് ക്രിക്കറ്റ് ക്ലബ് മാനേജർ റിയാസ്, ബി.സി.സി ടെക്നിക്കൽ കമ്മിറ്റി ചെയർമാൻ നജീം തിരുവനന്തപുരം, സ്പോൺസർമാരായ ബറകാത് ഡേറ്റ്സ്, അൻസർ കമ്പ്യൂട്ടർ, മകീൻ സിസ്റ്റംസ് എന്നിവയുടെ പ്രതിനിധികൾ, ബി.സി.സി ക്ലബ് സെക്രട്ടറി ജസ്ഫർ കണ്ണൂർ, ക്ലബ് മാനേജർ അഷ്കർ കണ്ണൂർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.