നിർമാണത്തിനിടെ കെട്ടിടം തകർന്ന് രണ്ട് മരണം

ജിദ്ദ: നിർമാണത്തിലിരുന്ന കെട്ടിടത്തി​െൻറ ചുവര് തകർന്നു വീണ് രണ്ട് പേർ മരിച്ചു. ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തു. ജിദ്ദ റുവൈസ് മേഖലയിലാണ് സംഭവം.

വ്യാഴാഴ്ച വൈകീട്ടാണ് റുവൈസ് ജില്ലയിൽ അപകടമുണ്ടായതെന്ന വിവരം ലഭിച്ചതെന്ന് മക്ക മേഖല സിവിൽ ഡിഫൻസ് വക്താവ് കേണൽ മുഹമ്മദ് ബിൻ ഉസ്മാൻ അൽഖർനി പറഞ്ഞു. ഉടനെ സിവിൽ ഡിഫൻസ് സംഘം സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി.

സിമൻറ് കട്ടകൾ കൊണ്ടുണ്ടാക്കിയ ചുമരാണ് തൊഴിലാളികളുടെ മേൽ പതിച്ചത്. അതിനടിയിൽ കുടുങ്ങിയവരെ പുറത്തെടുത്തു. കൂടുതൽ ആളുകൾ കുടുങ്ങിയിട്ടില്ലെന്ന് ഉറപ്പുവരുത്തി.

മരിച്ച രണ്ട് പേരും പരിക്കേറ്റയാളും ഏഷ്യൻ രാജ്യക്കാരാണ്. പരിക്കേറ്റയാളെ റെഡ്ക്രസൻറ് ആംബുലൻസിൽ ആശുപത്രിയിലെത്തിച്ചു.

Tags:    
News Summary - building collapse two death

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.