അബഹ: അസീർ പ്രവാസി സംഘവും മൈ കെയർ മെഡിക്കൽ ഗ്രൂപ്പും സംയുക്തമായി 2023 കാലത്തെ വാർഷിക കലണ്ടർ പുറത്തിറക്കി. നിത്യജീവിതത്തിൽ എളുപ്പം ഉപയോഗപ്പെടുത്താനാകും വിധം കേരളത്തിലെ സവിശേഷ ദിനങ്ങളും വിവിധ മാസങ്ങളും തീയതികളും ഉൾപ്പെടുത്തി 12 പേജിലായാണ് കലണ്ടർ പുറത്തിറക്കിയിരിക്കുന്നത്. മൈ കെയർ മെഡിക്കൽ ഗ്രൂപ് ഓഫ് കമ്പനി കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ മാനേജിങ് ഡയറക്ടർ അൻവർ ഇബ്രാഹിം കലണ്ടർ പ്രകാശനം ചെയ്തു.
അഡ്മിനിസ്ട്രേഷൻ മാനേജർ സാജിദ്, അസീർ പ്രവാസി സംഘം ജനറൽ സെക്രട്ടറി സുരേഷ് മാവേലിക്കര, പ്രസിഡന്റ് അബ്ദുൽ വഹാബ് കരുനാഗപ്പളളി, ജോ.സെക്രട്ടറി രാജഗോപാൽ ക്ലാപ്പന, കേന്ദ്ര എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം ഷൗക്കത്ത് ആലത്തൂർ, ഖമീസ് മുശൈത്ത് ഏരിയ കമ്മിറ്റി അംഗങ്ങളായ രാജേഷ്, വിശ്വനാഥൻ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.