ജിദ്ദ: കോഴിക്കോട് നിന്ന് ജിദ്ദയിലേക്ക് പുറപ്പെട്ട സ്പൈസ് ജറ്റ് വിമാനം ത്വാഇഫിൽ ഇറക്കി. ഞായറാഴ്ച രാവ ിലെ ജിദ്ദയിലിറങ്ങേണ്ട വിമാനമാണ് 150 കിലോമീറ്റർ അകലെ ത്വാഇഫ് വിമാനത്താവളത്തിൽ അടിയന്തര ലാൻഡിങ് നടത്തിയത് .
സാേങ്കതിക തകരാറാണ് അടിയന്തര ലാൻഡിങ്ങിന് കാരണമെന്നാണ് പ്രാഥമിക വിവരം. വിമാനത്തിലെ യാത്രക്കാർ സുരക്ഷിതരാണ്.
രാവിലെ 9.15ന് തിരിച്ച് കോഴിക്കോേട്ടക്ക് പറക്കേണ്ട വിമാനമാണിത്. 300 ലധികം യാത്രക്കാർ ജിദ്ദ വിമാനത്താവളത്തിൽ ഇൗ വിമാനം കാത്തിരിക്കയാണ്. നിലവിൽ രണ്ട് മണിക്കൂറിലേറെ യാത്ര തടസ്സപ്പെട്ടിരിക്കയാണ്. എപ്പോൾ യാത്ര പുറപ്പെടാനാവുമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടില്ലെന്ന് യാത്രക്കാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.