റിയാദ്: ആരോഗ്യരംഗത്ത് പ്രവർത്തിക്കുന്ന കനേഡിയൻ കമ്പനികൾ സൗദിയിൽ പ്രാദേശിക ഓഫിസുകൾ തുറക്കാൻ ഒരുങ്ങുന്നു. ഹെൽത്ത് കെയർ മേഖലയിൽ വിദഗ്ധരായ കനേഡിയൻ കമ്പനികൾക്കായുള്ള ഫോറത്തിലാണ് ഇതു സംബന്ധിച്ച പ്രഖ്യാപനമുണ്ടായത്.
മൂന്ന് കനേഡിയൻ ഹെൽത്ത് കെയർ കമ്പനികളാണ് സൗദിയിൽ പ്രാദേശിക ഓഫിസുകൾ തുറക്കാൻ പോകുന്നത്. ഇതിനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. സൗദി ചേംബർ ആസ്ഥാനത്ത് പ്രസിഡൻറ് ഹസൻ അൽ ഹുവൈസി, സൗദിയിലെ കനേഡിയൻ അംബാസഡർ ജീൻ ഫിലിപ്പ് ലെൻറോ എന്നിവരുടെ സാന്നിധ്യത്തിൽ നടന്ന ഫോറം സമ്മേളനത്തിൽ 26 ലധികം കനേഡിയൻ കമ്പനികൾ പെങ്കടുത്തു.
സൗദി ആരോഗ്യ മേഖല നൽകുന്ന മികച്ച നിക്ഷേപ അവസരങ്ങളിൽനിന്ന് പ്രയോജനം നേടുന്നതിനാണിത്. സൗദി-കനേഡിയൻ ബന്ധങ്ങളുടെ വികാസത്തെ പരാമർശിച്ച് മുഖ്യപ്രഭാഷണം നടത്തിയ സൗദി ചേംബേഴ്സ് പ്രസിഡൻറ് ഹസൻ അൽ ഹുവൈസി സൗദി-കനേഡിയൻ ബിസിനസ് കൗൺസിൽ സ്ഥാപിച്ചതിനെയും അതിെൻറ പ്രവർത്തനങ്ങൾ സജീവമാക്കുന്നതിനെയും കുറിച്ച് വിശദീകരിച്ചു.
സൗദി, കനേഡിയൻ ബിസിനസുകാർക്ക് അവരുടെ പ്രവർത്തനങ്ങൾ പരിചയപ്പെടുത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും ബിസിനസ് പങ്കാളിത്തം സ്ഥാപിക്കുന്നതിനുമുള്ള ഒരു വേദിയാകുന്നതിനാണിതെന്നും അദ്ദേഹം പറഞ്ഞു.
കനേഡിയൻ ഹെൽത്ത് കെയർ കമ്പനികൾ സൗദിയിൽ നിക്ഷേപം നടത്താൻ കാണിക്കുന്ന താൽപര്യവും ആഗ്രഹവും ഈ മേഖലയിൽ നിലവിലുള്ള സഹകരണവും കനേഡിയൻ അംബാസഡർ ജീൻ ഫിലിപ്പ് ലെൻറോ എടുത്തുപറഞ്ഞു. നിരവധി സൗദി ഡോക്ടർമാർ കാനഡയിൽ പഠിക്കുകയും പരിശീലിക്കുകയും ചെയ്യുന്നുണ്ടെന്നും അംബാസഡർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.