റിയാദ്: ഇടിച്ചിട്ട കാറിെൻറ അടിയിൽപെട്ട മലയാളി വെന്തുമരിച്ചു. റിയാദ് ശിഫയിലെ ദിറാബ് റോഡിൽ ചൊവ്വാഴ്ച പുലർച്ചെയുണ്ടായ സംഭവത്തിൽ കരുനാഗപ്പള്ളി വഞ്ചിനോർത്ത് പുലിയൂർ സ്വദേശി കുളത്തിൽ തറയിൽ അബ്ദുൽ റസാഖ് (52) ആണ് അതിദാരുണമായി മരിച്ചത്.
ഇടിച്ച കാറിന് തീപിടിക്കുകയായിരുന്നു. ജോലി സ്ഥലത്തായിരുന്ന ഇദ്ദേഹത്തെ സൗദി പൗരൻ ഓടിച്ച വാഹനം വന്നിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഇദ്ദേഹം കാറിനടിയിൽപെടുകയും കാർ പൂർണമായും കത്തിനശിച്ചതോടൊപ്പം ഇദ്ദേഹവും തീയിൽ പെട്ട് വെന്തു മരിക്കുകയായിരുന്നു. സംഭവസ്ഥലത്ത് വെച്ച് തന്നെ മരണം സ്ഥിരീകരിച്ചു.
സമീപത്തുള്ളവർ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. മൃതദേഹം പൂർണമായും കത്തിക്കരിഞ്ഞ നിലയിലാണ്. സൗദി പൗരൻ വാഹനം റോഡിൽ കറക്കി കളിക്കുകയായിരുന്നവെന്നാണ് കരുതുന്നത്. മൃതദേഹം ശുമേസി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്നു.
അബ്ദുൽ റസാഖിെൻറ മകൻ റിയാസും സഹോദരി ഭർത്താവ് നൗഷാദും ദമ്മാമിൽ ഉണ്ട്. ഉമർകുട്ടി, പാത്തുമ്മ കുഞ്ഞ് എന്നിവരാണ് മാതാപിതാക്കൾ. ഭാര്യ: രജിതാമണി. നിയമപരമായ കാര്യങ്ങൾക്ക് സാമൂഹിക പ്രവർത്തകരായ സിദ്ദീഖ് തുവ്വൂർ (കെ.എം.സി.സി), നിഹ്മത്തുല്ല (പ്രവാസി സാംസ്കാരിക വേദി) എന്നിവർ രംഗത്തുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.