റിയാദ്: സംസ്ഥാനത്ത് തൊഴിലാളികളെയും ജനങ്ങളെയും ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തിൽ ഭിന്നിപ്പിച്ച് വർഗീയ ഫാഷിസ്റ്റ് രാഷ്ട്രീയം വേരോടാൻ ശ്രമിക്കുകയാണെന്നും അതിനെതിരെ ജാഗ്രത പാലിക്കണമെന്നും നവോദയ സംഘടിപ്പിച്ച മേയ് ദിനാചരണം മുന്നറിയിപ്പ് നൽകി.
യോഗം നവോദയ കേന്ദ്ര കമ്മിറ്റി അംഗം ഗോപിനാഥൻ നായർ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് വിക്രമലാൽ അധ്യക്ഷത വഹിച്ചു. ജോയന്റ് സെക്രട്ടറി അനിൽ പിരപ്പൻകോട് മേയ് ദിന പ്രമേയം അവതരിപ്പിച്ചു. അനിൽ മണമ്പൂർ, കുമ്മിൾ സുധീർ, ബാബുജി, അബ്ദുൽ കലാം, ഷാജു പത്തനാപുരം, ഷൈജു ചെമ്പൂര് എന്നിവർ സംസാരിച്ചു. അനിൽ മണമ്പൂർ സ്വാഗതവും ശ്രീരാജ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.