സി.​ബി.​എ​സ്.​ഇ ക്ല​സ്​​റ്റ​ർ മീ​റ്റ് ഫു​ട്ബാ​ളി​ൽ വി​ജ​യി​ച്ച റി​യാ​ദ്​

യാ​ര ഇ​ന്റ​ർ​നാ​ഷ​ന​ൽ സ്​​കൂ​ൾ ടീം

സി.ബി.എസ്.ഇ ക്ലസ്​റ്റർ മീറ്റ് ഫുട്ബാൾ​; യാര സ്കൂളിന്​ വിജയം

റി​യാ​ദ്​: സി.​ബി.​എ​സ്.​ഇ സൗ​ദി ചാ​പ്റ്റ​ർ 31ാമ​ത് ക്ല​സ്​​റ്റ​ർ മീ​റ്റി​നോ​ട​നു​ബ​ന്ധി​ച്ച് ദ​മ്മാം ഇ​ന്ത്യ​ൻ ഇ​ന്റ​ർ​നാ​ഷ​ന​ൽ സ്കൂ​ളി​ൽ ന​ട​ന്ന ഫു​ട്ബാ​ൾ ഫൈ​ന​ൽ മ​ത്സ​ര​ത്തി​ൽ റി​യാ​ദ്​ യാ​ര ഇ​ന്റ​ർ​നാ​ഷ​ന​ൽ സ്​​കൂ​ൾ വി​ജ​യി​ച്ചു. ഇ​ന്റ​ർ​നാ​ഷ​ന​ൽ ഇ​ന്ത്യ​ൻ സ്കൂ​ളി​നെ ഒ​ന്നി​നെ​തി​രെ ര​ണ്ട് ഗോ​ളു​ക​ൾ​ക്കാ​ണ്​ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്.

കാ​ൽ​പ​ന്തു ക​ളി​യു​ടെ വ​ന്യ​സൗ​ന്ദ​ര്യം ദൃ​ശ്യ​മാ​യ മ​ത്സ​ര​ത്തി​ൽ ആ​വേ​ശാ​ര​വ​ങ്ങ​ളു​ടെ താ​ര​പ്പൊ​ലി​മ​യോ​ടെ​യാ​ണ് യാ​രാ ഇ​ന്റ​ർ​നാ​ഷ​ന​ൽ സ്​​കൂ​ൾ ചാ​മ്പ്യ​ന്മാ​രാ​യ​ത്. കൗ​മാ​ര താ​ര​ങ്ങ​ളാ​യ അ​ല​നും ഹ​നീ​നും യാ​രാ സ്കൂ​ളി​ന് വേ​ണ്ടി ഗോ​ളു​ക​ൾ നേ​ടി. ടീ​മം​ഗ​ങ്ങ​ളെ​യും പ​രി​ശീ​ല​ക​രെ​യും യാ​ര സ്കൂ​ൾ മാ​നേ​ജ്മെ​ന്റും പ്രി​ൻ​സി​പ്പ​ലും അ​നു​മോ​ദി​ച്ചു. ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ദേ​ശീ​യ സ്പോ​ർ​ട്സ് മീ​റ്റി​ൽ യാ​ര ഇ​ന്റ​ർ​നാ​ഷ​ന​ൽ സ്കൂ​ൾ സൗ​ദി അ​റേ​ബ്യ​യെ പ്ര​തി​നി​ധാ​നം​ചെ​യ്ത് പ​ങ്കെ​ടു​ക്കും.

Tags:    
News Summary - CBSE Cluster Meet Football; Success for Yara School

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.