റിയാദ്: സി.ബി.എസ്.ഇ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷകളിൽ റിയാദിലെ ഡൽഹി പബ്ലിക് സ്കൂൾ വിദ്യാർഥികൾ നൂറ് ശതമാനം വിജയം കരസ്ഥമാക്കി. പന്ത്രണ്ടാം ഗ്രേഡിലെ മലിഹ മുസഫർ (95.8 ശതമാനം) രൂപക് ശർമ്മ (94.8ശതമാനം), സാഷ്വത് നാരായണൻ (92.ശതമാനം) എന്നിവർ ആദ്യ മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി. 29 വിദ്യാർഥികൾ 90 ശതമാനത്തിൽ കൂടുതൽ മാർക്ക് നേടി.
പത്താം ഗ്രേഡ് പരീക്ഷയിൽ സൂര്യ സുരേഷ് (98.4 ശതമാനം), ഹിബത്തുല്ല മുഷ്ത്താഖ് (97.0 ശതമാനം), ഡേവിഡ് സാജു ജോൺ (96.ശതമാനം) എന്നിവർ സ്കൂളിലെ ടോപേഴ്സ് ആയി മാറി. പകുതിയോളം വിദ്യാർഥികൾ 90 ശതമാനം മാർക്ക് നേടി. വിജയം നേടിയ വിദ്യാർത്ഥികളെയും അവർക്ക് സഹായകരമായി വർത്തിച്ച രക്ഷിതാക്കളെയും അധ്യാപകരെയും പ്രിൻസിപ്പൽ മിറാജ് മുഹമ്മദ് ഖാനും മാനേജ്മെന്റും ചേർന്ന് അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.