കോഴിക്കോട് കെ.എം.സി.സി സി.എച്ച് അനുസ്മരണത്തിൽ നാസർ ഫൈസി കൂടത്തായി സംസാരിക്കുന്നു
ദമ്മാം: കറകളഞ്ഞ രാജ്യസ്നേഹിയും മതേതര വാദിയും ഭരണാധികാരിയും എഴുത്തുകാരനും പാർലമെന്റേറിയനും സ്നേഹനിധിയായ കുടുംബനാഥനുമായിരുന്നു സി.എച്ച്. മുഹമ്മദ് കോയയെന്ന് എസ്.വൈ.എസ് സംസ്ഥാന ജനറൽ സെക്രട്ടറി നാസർ ഫൈസി കൂടത്തായി അഭിപ്രായപ്പെട്ടു.
ദമ്മാം കെ.എം.സി.സി കോഴിക്കോട് ജില്ല കമ്മിറ്റി സംഘടിപ്പിച്ച സി.എച്ച് അനുസ്മരണപരിപാടിയിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സി.എച്ചിെൻറ ജീവചരിത്രം പറഞ്ഞുതീരാത്ത മഹാകാവ്യമാണ്. ഒരു പുരുഷായുസ്സിൽ സാധാരണ മനുഷ്യന് ചെയ്തുതീർക്കാൻ കഴിയുന്ന പ്രവർത്തനങ്ങൾക്കപ്പുറമായിരുന്നു സി.എച്ച് 56 ആണ്ടുകൊണ്ട് ചെയ്തുതീർത്തത്.
മുനിസിപ്പൽ കൗൺസിലർ, എം.എൽ.എ, രാജ്യസഭ, ലോക്സഭ എം.പി, സ്പീക്കർ, മന്ത്രി, ഉപമുഖ്യമന്ത്രി, മുഖ്യമന്ത്രി എന്നിങ്ങനെ രാഷ്ട്രീയത്തിെൻറ എല്ലാ മണ്ഡലങ്ങളിലും അദ്ദേഹത്തിന് എത്തിച്ചേരാൻ സാധിച്ചു. അനിതര സാധാരണ കഴിവും വ്യക്തിപ്രഭാവവും കർമകുശലതയും ഒത്തുചേർന്നതായിരുന്നു സി.എച്ച്. യാത്രാവിവരണങ്ങളും ഫലിതങ്ങളും അദ്ദേഹത്തിന് വഴങ്ങി.
ഖാഇദെ മില്ലത്ത് മുഹമ്മദ് ഇസ്മാഈൽ സാഹിബിെൻറയും സീതി സാഹിബിെൻറയും ബാഫഖി തങ്ങളുടെയും ഗുണഗണങ്ങൾ മേളിച്ച ഒരു സമുന്നത വ്യക്തിത്വമായിരുന്നു സി.എച്ച്. പാവപ്പെട്ടവെൻറയും പ്രയാസമനുഭവിക്കുന്നവരുടെയും ഉന്നമനത്തിനായി ഒട്ടനവധി പദ്ധതികൾ അദ്ദേഹം വിഭാവനംചെയ്ത് നടപ്പാക്കി.
വിദ്യാഭ്യാസ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ അദ്ദേഹം കൊണ്ടുവന്നു. കോഴിക്കോട് സർവകലാശാലയും കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയും അദ്ദേഹത്തിെൻറ വിദ്യാഭ്യാസത്തോടുള്ള ഉയർന്ന കാഴ്ചപ്പാടിെൻറ നിദർശനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രസിഡൻറ് ഫൈസൽ കൊടുമ അധ്യക്ഷത വഹിച്ചു. കെ.എം.സി.സി ഈസ്റ്റേൺ പ്രോവിൻസ് ആക്ടിങ് പ്രസിഡൻറ് അമീർ അലി കൊയിലാണ്ടി ഉദ്ഘാടനം നിർവഹിച്ചു.
അബു ജിർഫാസ് മൗലവി സമസ്തയുടെയും മുസ്ലിം ലീഗിെൻറയും അടിയുറച്ച ആത്മബന്ധത്തിെൻറ പ്രാധാന്യവും ചരിത്രവും വിവരിച്ച് സംസാരിച്ചു. പ്രോവിൻസ് ജനറൽ സെക്രട്ടറി സിദ്ദീഖ് പാണ്ടികശാല, ദമ്മാം സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി മുജീബ് കൊളത്തൂർ എന്നിവർ സംസാരിച്ചു. നാസർ ഫൈസി കൂടത്തായിക്കുള്ള പൊന്നട ഉവൈസി വട്ടോളിയുടെ നേതൃത്വത്തിൽ കൊടുവള്ളി മണ്ഡലം കമ്മിറ്റി ഭാരവാഹികൾ അണിയിച്ചു.
ഈസ്റ്റേൺ പ്രൊവിൻസ് നടത്തുന്ന മുസ്ലിം ലീഗിെൻറ 75ാം വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ‘ഇഹ്തിഫാൽ 2023’െൻറ ഭാഗമായ ഉംറ പദ്ധതിക്കുള്ള ഫണ്ട് കൈമാറി. വനിത വിങ് ഉംറ പദ്ധതിക്ക് കണ്ടെത്തിയ ഫണ്ട് ശബ്ന നജീബ് സുലൈമാൻ കുലേരിക്ക് കൈമാറി. ജില്ല ജനറൽ സെക്രട്ടറി നാസർ ചാലിയം സ്വാഗതവും ട്രഷറർ റിയാസ് പെരുമണ്ണ നന്ദിയും പറഞ്ഞു. റൈഷാൻ അഹമ്മദ് ഖിറാഅത്ത് നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.