ചാക്കോച്ചൻ ലവേഴ്സ് ആൻഡ് ഫ്രൻഡ്സ് ഇൻറർനാഷനൽ റിയാദ് ഘടകം സംഘടിപ്പിച്ച
‘ചാവേർ’ ഫാൻസ് ഷോയിൽ പങ്കെടുത്തവർ
റിയാദ്: ചാക്കോച്ചൻ ലവേഴ്സ് ആൻഡ് ഫ്രൻഡ്സ് ഇൻറർനാഷനൽ റിയാദ് ഘടകത്തിന്റെ ആഭിമുഖ്യത്തിൽ കുഞ്ചാക്കോ ബോബന്റെ പുതിയ ചിത്രമായ ‘ചാവേറി’ന്റെ ഫാൻസ് ഷോയും ചർച്ചയും സംഘടിപ്പിച്ചു. റിയാദ് അതീഖയിലെ ഖസർ മാളിൽ ഒരുക്കിയ ഫാൻസ് ഷോയിൽ കുടുംബങ്ങൾ ഉൾപ്പെടെ നൂറോളം പേർ പങ്കെടുത്തു. പ്രദർശനത്തിനുമുമ്പ് ചിത്രത്തിന്റെ പോസ്റ്റർ ആലേഖനം ചെയ്ത കേക്ക് മുറിച്ച് ആഘോഷം നടത്തി. പ്രദർശനത്തിനു ശേഷം സിനിമാചർച്ചയും സംഘടിപ്പിച്ചു.
അസാധാരണ കഥാപാത്രത്തെ അവതരിപ്പിക്കാൻ കുഞ്ചാക്കോ ബോബന് കഴിഞ്ഞു എന്ന് ചർച്ചയിൽ പങ്കെടുത്തവർ വിലയിരുത്തി. അദ്ദേഹത്തിന്റെ മുൻ കഥാപാത്രങ്ങളിൽനിന്ന് തികച്ചും വ്യത്യസ്തമായ വേഷമായിരുന്നു ചാവേറിലേതെന്നും അവർ അഭിപ്രായപ്പെട്ടു. ചാക്കോച്ചൻ ഫ്രൻഡ്സ് ആൻഡ് ലവേഴ്സ് സൗദി ഭാരവാഹികളായ സിയാദ് വർക്കല, അലക്സ് കൊട്ടാരക്കര, ജോൺസൺ മാർക്കോസ്, ലിൻസ് സാം, ജിജോ ജെയിംസ്, ലിൻസൺ, ഷാജഹാൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.