ദമ്മാം: കേരള ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് സംഘടിപ്പിച്ച 19ാമത് വോളിബാൾ ടൂർണമെന്റിന് വിരാമം. സൗദിയിലെ പ്രബലരായ ടീമുകൾ മാറ്റുരച്ച ടൂർണമെന്റിൽ കാസ്ക്, അറാബ്കോ റിയാദ്, മിന അൽഅഹ്സ, എക്സീറ ജുബൈൽ എന്നീ ടീമുകൾ മികച്ച പ്രകടനം കാഴ്ചവെച്ചെങ്കിലും ക്വാർട്ടർ ഫൈനലിൽ പുറത്തായി. ആദ്യ സെമിയിൽ സാമ്പ്രാണി സ്പോർട്സ് നേപ്പാൾ (2-1) ലിബ്രാസ് ജുബൈലിനെ പരാജയപ്പെടുത്തി. രണ്ടാം സെമിയിൽ സ്റ്റാർ റിയാദ്, നേരിട്ടുള്ള രണ്ടു സെറ്റിന് ഫ്രൻഡ്സ് ദമ്മാമിനെ വീഴ്ത്തി ഫൈനലിൽ പ്രവേശിച്ചു. ഫൈനലിൽ സ്റ്റാർ റിയാദ്, സാമ്പ്രാണി സ്പോർട്സ് നേപ്പാളിനെ 3-0 ന് പരാജയപ്പെടുത്തി 'ചാമ്പ്യൻ ട്രോഫി-2022'ൽ മുത്തമിട്ടു. സമ്മാനവിതരണ ചടങ്ങിൽ പ്രസിഡന്റ് പ്രദീപ് കുമാർ അധ്യക്ഷത വഹിച്ചു. തലാൽ അൽബദറാനി, സുധീർ, ബിനു പി. ബേബി, ഷഫീഖ് ഹസൻ, ശിവദാസ്, ജുനൈസ്, ശങ്കരനുണ്ണി എന്നിവർ വിശിഷ്ടാതിഥികളായി. ആദ്യ സെമി ഫൈനലിലെ മികച്ച കളിക്കാരനായ രോഹിതിന് സ്പോർട്സ് കൺവീനർ ബഷീറും രണ്ടാം സെമി ഫൈനലിലെ മികച്ച കളിക്കാരനായ ഗോപിനാഥിന് ക്ലബിന്റെ മൂൻ പ്രസിഡന്റ് ബിനു പി. ബേബിയും ഫൈനലിലെ മികച്ച കളിക്കാരനായ അനസിന് ക്ലബിന്റെ ഫെസിലിറ്റി മാനേജർ ഷാജി ഹസൻ കുഞ്ഞും ട്രോഫികൾ സമ്മാനിച്ചു. മികച്ച സെറ്ററായ ദിനേഷിന് സാസ ജനറൽ സെക്രട്ടറി സുധീറും മികച്ച അറ്റാക്കറായ രോഹിതിന് മുൻ വോളിബാൾ താരം സക്കീറും ടൂർണമെന്റിലെ മികച്ച താരമായി തെരഞ്ഞെടുത്ത ദീപക് ഷെട്ടിക്കും കാസ്ക് ക്രിക്കറ്റ് ക്യാപ്റ്റൻ ബാലു ട്രോഫികൾ സമ്മാനിച്ചു.
ഫെയർപ്ലേ അവാർഡ് നേടിയ മിന അൽഅഹ്സക്കുള്ള ട്രോഫി തലാൽ അൽബദറാനി സമ്മാനിച്ചു. റണ്ണേഴ്സ്അപ്പിനുള്ള ട്രോഫി കാനു പ്രതിനിധി അനിൽ കുമാർ, ക്ലബ് ട്രഷറർ കെ.വി. സുരേഷ്, കാഷ് പ്രൈസ് സ്പീഡെക്സ് കാർഗോ പ്രതിനിധികളായ ശിവദാസ്, ജുനൈസ്, ക്ലബ് പ്രതിനിധി ശ്യാംകുമാർ എന്നിവർ ചേർന്ന് സമ്മാനിച്ചു. വിന്നേഴ്സ് ട്രോഫിയും കാഷ് അവാർഡും ക്ലബ് പ്രസിഡൻറ് പ്രദീപ്കുമാർ, രക്ഷാധികാരി ശങ്കരനുണ്ണി, നോർത്ത് പസഫിക് പ്രതിനിധി ഷഫീഖ് ഹസ്സൻ, വടകര എൻ.ആർ.ഐ പ്രതിനിധി ഗഫൂർ, തലാൽ അൽബദറാനി എന്നിവർ ചേർന്ന് സമ്മാനിച്ചു. യാസർ അറഫാത്ത് കമൻററി നിർവഹിച്ചു. ഇസ്മാഈൽ, അസീം പേരാണിക്കൽ എന്നിവർ സ്കോർ ബോർഡ് കൈകാര്യം ചെയ്തു. ഫൈനലിനോട് അനുബന്ധിച്ചു നടന്ന കൂപ്പൺ നറുക്കെടുപ്പ് വിജയികൾക്കുള്ള സമ്മാനങ്ങളും ചടങ്ങിൽ വിതരണം ചെയ്തു. മീഡിയ കൺവീനർ യാസർ സ്വാഗതവും സെക്രട്ടറി സുരേഷ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.