????? ???????? ????????????????? ???? ???????? ??????? ???????? ????????????????

ത്വാഇഫില്‍ കാണാതായ കുട്ടിയെ ആളൊഴിഞ്ഞ വീട്ടില്‍ കണ്ടെത്തി

ത്വാഇഫ്: വാദി ഖമാസിലെ ശിഫ വില്ലേജില്‍ ബുധനാഴ്ച കാണാതായ കുട്ടിയെ വെള്ളിയാഴ്ച പ്രഭാതത്തിൽ കണ്ടെത്തി ബന്ധുക്കളെ ഏല്‍പിച്ചതായി സിവില്‍ ഡിഫന്‍സ് വക്താവ് സഈദ് സര്‍ഹാന്‍ അറിയിച്ചു. മൂന്ന് വയസ്സുകാരനെ കാണാനില്ലെന്ന്​ ബുധനാഴ്ച താഇഫ് പോലീസ് സ്​റ്റേഷനിൽ വിവരം ലഭിക്കുകയായിരുന്നു. തൊട്ടടുത്ത വെള്ളക്കെട്ടില്‍ മുങ്ങിയതാവാന്‍ സാധ്യതയുണ്ടെന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് രണ്ട് ദിവസം തെരച്ചിലിലായിരുന്നു സേന​. വെള്ളക്കെട്ടിലെ മാലിന്യങ്ങള്‍ നീക്കിയും വെള്ളം തിരിച്ചുവിട്ടും മുങ്ങല്‍ വിദഗ്​ധർ നടത്തിയ പരി​േശാധന വിഫലമായിരുന്നു. അതിനിടെയാണ്  കാണാതായ സ്ഥലത്തുനിന്ന് ഒരു കിലോമീറ്റര്‍ അകലെ കുട്ടിയെ കണ്ടതായി വിദേശി ജോലിക്കാരന്‍ പോലീസിനെ അറിയിച്ചത്. 

വിദേശിയെ കൂടി ഉള്‍പ്പെടുത്തി പ്രദേശത്ത് അരിച്ചുപെറുക്കി നടത്തിയ പരിശോധനയിലാണ് കുട്ടിയെ കണ്ടെത്തിയത്​. ആളൊഴിഞ്ഞ വീട്ടുപടിയില്‍ തനിച്ചിരിക്കുന്ന കുട്ടിയെ സ്വദേശിയായ ഉസാമ അത്തല്‍ഹിയാണ് കണ്ടെത്തിയതെന്ന് പൊലീസ്​  അറിയിച്ചതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വെള്ളക്കെട്ടിലെ തെരച്ചില്‍ ജോലിയില്‍ സ്വദേശികളും വിദേശികളുമായ നിരവധി പേര്‍ പോലീസിനെയും സിവില്‍ ഡിഫന്‍സ് മുങ്ങല്‍വിദഗ്​ധരെയും സഹായിച്ചതായും വക്താവ് കൂട്ടിച്ചേര്‍ത്തു. കുട്ടിയുടെ ആരോഗ്യ നില പരിശോധിച്ച് ഉറപ്പുവരുത്തിയ ശേഷമാണ് ബന്ധുക്കളെ ഏല്‍പിച്ചത്​.

Tags:    
News Summary - child missing-saudi-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.