റിയാദ്: രാജ്യത്തെ വൈവിധ്യങ്ങളെ ദുർബലമാക്കാനുള്ള ശ്രമങ്ങളെ പൗരന്മാർ തിരിച്ചറിയണമെന്നും അനീതിക്കെതിരെ നിരന്തരം ശബ്ദിച്ചുകൊണ്ടിരിക്കണമെന്നും ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷത്തോട് അനുബന്ധിച്ച് രിസാല സ്റ്റഡി സർക്കിൾ (ആർ.എസ്.സി) റിയാദ് നോർത്ത് സംഘടിപ്പിച്ച ഫ്രീഡം അസംബ്ലി അഭിപ്രായപ്പെട്ടു. എല്ലാ പൗരന്മാർക്കും നീതിയും തുല്യാവകാശവും തുല്യാധികാരവും വാഗ്ദാനം ചെയ്യുന്ന ഭരണഘടനയെ സംരക്ഷിക്കുന്നതിലൂടെയും നടപ്പിൽ വരുത്തുന്നതിലൂടെയുമാണ് രാജ്യത്തിന്റെ സൗന്ദര്യം പൂർണമാകുന്നത്.
റിയാദ് നോർത്ത് സോണിലെ അഖീഖ്, മുർസലാത്, സുലൈ, മലാസ്, ഒലയ, ഖുർതുബ, മുഹമ്മദിയ, റൗദ എന്നീ സെക്ടർ കേന്ദ്രങ്ങളിൽ നടത്തിയ ഫ്രീഡം അസംബ്ലികൾ സാംസ്കാരികരംഗത്തെ പ്രമുഖർ ഉദ്ഘാടനം ചെയ്തു. ഫ്രീഡം മെസേജ്, ജനറൽ ക്വിസ് എന്നീ സെഷനുകൾക്ക് ആർ.എസ്.സി സോൺ, നാഷനൽ പ്രതിനിധികൾ നേതൃത്വം നൽകി. ദേശഭക്തിഗാനം, മധുര വിതരണം തുടങ്ങി ‘നാട്ടോർമ’യിലെ സ്വാതന്ത്ര്യദിനം ഓർമിപ്പിക്കുംവിധം വിവിധ പരിപാടികൾ സംഘടിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.