പോരാട്ടങ്ങൾക്ക് മക്കയിൽ ഐക്യദാർഢ്യം
മക്ക: കേന്ദ്രസർക്കാർ പാസാക്കിയ പൗരത് വ ഭേദഗതി നിയമത്തിനെതിരെയുള്ള പോരാട്ടങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് മക്ക പ്രവാസികൾ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരു സമൂഹത്തിന് മതത്തിെൻറ പേരിൽ പൗരത്വവും ഭരണഘടന ഉറപ്പുനൽകുന്ന തുല്യതയും നിഷേധിക്കുന്നതെന്നും ഇതു രാജ്യത്തെ വംശീയമായി വിഭജിക്കുമെന്നും ഇതിനെതിരെ ചെറുത്തുനിൽപ്പുണ്ടാകണമെന്നും സംഗമം ഒറ്റക്കെട്ടായി പ്രഖ്യാപിച്ചു. മക്കയിലെ 14 സംഘടനാ പ്രതിനിധികൾ സംഗമത്തിൽ പങ്കെടുത്തു. പൗരത്വനിയമ ഭേദഗതിക്കെതിരെ മെഴുകുതിരി കത്തിച്ചു പ്രതിഷേധിക്കുകയും ചെയ്തു. ഡോ: ഷെയ്ഖ് ഉമർ സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കുഞ്ഞിമോൻ കാക്കിയ, ഷാജി ചുനക്കര, ശിഹാബുദ്ദീൻ കോഴിക്കോട്, അഷ്റഫ് വെള്ളിപ്പറമ്പ്, സൈനുദ്ദീൻ അൻവരി മണ്ണാർക്കാട്, ജലീൽ മാസ്റ്റർ, അബ്ദുല്ല കോയ, അനീസുൽ ഇസ്ലാം, മുഹമ്മദ് അലി കാരകുന്ന്, നസീറുദ്ദീൻ ഫൈസി, അഡ്വ. ഫാറൂഖ് മരക്കാർ, യൂസുഫ് അബ്ദുൽ ഖാദർ പാലക്കാട്, യഹ്യ ആസിഫ് അലി, അസിം അഷ്റഫ് എന്നിവർ സംസാരിച്ചു.
സെക്കുലറിസം അശ്ലീലമായി കാണുന്നവരാണ് ഭരിക്കുന്നത് –കെ.വി. അബ്ദുൽ ഖാദര്‍ എം.എൽ.എ
റിയാദ്: പൗരത്വ ഭേദഗതി നിയമം ഭരണഘടനയുടെ മൂല്യം നിരാകരിക്കുകയും നിരസിക്കുകയും ചെയ്യുന്നതാണെന്ന് സൗദി സന്ദര്‍ശനത്തിനെത്തിയ ഗുരുവായൂര്‍ എം.എൽ.എ കെ.വി. അബ്ദുൽ ഖാദര്‍ പറഞ്ഞു. ഇന്ത്യ പതിറ്റാണ്ടുകളായി ഉയര്‍ത്തിപ്പിടിച്ച എല്ലാ മൂല്യങ്ങളെയും ചവിട്ടിമെതിക്കുന്ന നടപടിയാണ് നിയമ ഭേദഗതിയിലൂടെ മോദിസര്‍ക്കാര്‍ ചെയ്തുകൊണ്ടിരിക്കുന്നത്. ബത്ഹ ക്ലാസിക് ഒാഡിറ്റോറിയത്തില്‍ കേളി കലാ സാംസ്കാരിക വേദി സംഘടിപ്പിച്ച സ്വീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേളി സെക്രേട്ടറിയറ്റ് അംഗം സുരേന്ദ്രന് കൂട്ടായി പരിപാടിയെക്കുറിച്ച് വിശദീകരിച്ചു. പ്രസിഡൻറ് ഷമീര്‍ കുന്നുമ്മല്‍ അധ്യക്ഷത വഹിച്ചു. ആക്ടിങ് സെക്രട്ടറി സുധാകരന് കല്യാശ്ശേരി സ്വാഗതവും ആക്ടിങ് ട്രഷറര്‍ സെബിന് ഇഖ്ബാല്‍ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.