പൗരത്വ നിയമ ഭേദഗതി: സൗദിയിലെങ്ങും പ്രതിേഷധം തുടരുന്നു
text_fieldsപോരാട്ടങ്ങൾക്ക് മക്കയിൽ ഐക്യദാർഢ്യം
മക്ക: കേന്ദ്രസർക്കാർ പാസാക്കിയ പൗരത് വ ഭേദഗതി നിയമത്തിനെതിരെയുള്ള പോരാട്ടങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് മക്ക പ്രവാസികൾ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരു സമൂഹത്തിന് മതത്തിെൻറ പേരിൽ പൗരത്വവും ഭരണഘടന ഉറപ്പുനൽകുന്ന തുല്യതയും നിഷേധിക്കുന്നതെന്നും ഇതു രാജ്യത്തെ വംശീയമായി വിഭജിക്കുമെന്നും ഇതിനെതിരെ ചെറുത്തുനിൽപ്പുണ്ടാകണമെന്നും സംഗമം ഒറ്റക്കെട്ടായി പ്രഖ്യാപിച്ചു. മക്കയിലെ 14 സംഘടനാ പ്രതിനിധികൾ സംഗമത്തിൽ പങ്കെടുത്തു. പൗരത്വനിയമ ഭേദഗതിക്കെതിരെ മെഴുകുതിരി കത്തിച്ചു പ്രതിഷേധിക്കുകയും ചെയ്തു. ഡോ: ഷെയ്ഖ് ഉമർ സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കുഞ്ഞിമോൻ കാക്കിയ, ഷാജി ചുനക്കര, ശിഹാബുദ്ദീൻ കോഴിക്കോട്, അഷ്റഫ് വെള്ളിപ്പറമ്പ്, സൈനുദ്ദീൻ അൻവരി മണ്ണാർക്കാട്, ജലീൽ മാസ്റ്റർ, അബ്ദുല്ല കോയ, അനീസുൽ ഇസ്ലാം, മുഹമ്മദ് അലി കാരകുന്ന്, നസീറുദ്ദീൻ ഫൈസി, അഡ്വ. ഫാറൂഖ് മരക്കാർ, യൂസുഫ് അബ്ദുൽ ഖാദർ പാലക്കാട്, യഹ്യ ആസിഫ് അലി, അസിം അഷ്റഫ് എന്നിവർ സംസാരിച്ചു.
സെക്കുലറിസം അശ്ലീലമായി കാണുന്നവരാണ് ഭരിക്കുന്നത് –കെ.വി. അബ്ദുൽ ഖാദര്‍ എം.എൽ.എ
റിയാദ്: പൗരത്വ ഭേദഗതി നിയമം ഭരണഘടനയുടെ മൂല്യം നിരാകരിക്കുകയും നിരസിക്കുകയും ചെയ്യുന്നതാണെന്ന് സൗദി സന്ദര്‍ശനത്തിനെത്തിയ ഗുരുവായൂര്‍ എം.എൽ.എ കെ.വി. അബ്ദുൽ ഖാദര്‍ പറഞ്ഞു. ഇന്ത്യ പതിറ്റാണ്ടുകളായി ഉയര്‍ത്തിപ്പിടിച്ച എല്ലാ മൂല്യങ്ങളെയും ചവിട്ടിമെതിക്കുന്ന നടപടിയാണ് നിയമ ഭേദഗതിയിലൂടെ മോദിസര്‍ക്കാര്‍ ചെയ്തുകൊണ്ടിരിക്കുന്നത്. ബത്ഹ ക്ലാസിക് ഒാഡിറ്റോറിയത്തില്‍ കേളി കലാ സാംസ്കാരിക വേദി സംഘടിപ്പിച്ച സ്വീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേളി സെക്രേട്ടറിയറ്റ് അംഗം സുരേന്ദ്രന് കൂട്ടായി പരിപാടിയെക്കുറിച്ച് വിശദീകരിച്ചു. പ്രസിഡൻറ് ഷമീര്‍ കുന്നുമ്മല്‍ അധ്യക്ഷത വഹിച്ചു. ആക്ടിങ് സെക്രട്ടറി സുധാകരന് കല്യാശ്ശേരി സ്വാഗതവും ആക്ടിങ് ട്രഷറര്‍ സെബിന് ഇഖ്ബാല്‍ നന്ദിയും പറഞ്ഞു.
ജിദ്ദ: ഇന്ത്യയുടെ ഭരണഘടന തകര്‍ക്കുന്നതും ജനങ്ങള്‍ക്കിടയില്‍ അപകടകരമായ വേര്തിരിവുണ്ടാക്കുന്നതുമായ ദേശീയ പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കാന്‍ സര്‍ക്കാര്‍ സന്മനസ്സു കാണിക്കണമെന്ന് ഇന്ത്യന്‍ ഇസ്ലാഹി സെൻറര്‍ സൗദി നാഷനല്‍ കമ്മിറ്റി ആവശ്യപ്പെട്ടു. എല്ലാ മതവിഭാഗങ്ങള്‍ക്കും തുല്യതയോടെ ജീവിക്കാനുള്ള അവകാശങ്ങള്‍ രൂപകല്പന ചെയ്ത ഭരണഘടനയുടെ മുഴുവന്‍ ആനുകൂല്യങ്ങളും അനുഭവിച്ചാണ് ഏകോദര സഹോദരങ്ങളെപ്പോലെ ഇന്ത്യന്‍ ജനത ഇക്കാലമത്രയും ജീവിച്ചത്. ഇന്ത്യയുടെ മഹത്തായ മതേതര മുഖത്തെ വികൃതമാക്കുന്ന ദേശീയ പൗരത്വ ഭേദഗതി നിയമത്തിൽനിന്ന് എത്രയും വേഗം പിന്‍വാങ്ങുകയും മുസ്ലിം സമൂഹ മനസ്സില്‍ ഉരുണ്ടുകൂടിയിരിക്കുന്ന ആശങ്കകള്‍ക്ക് പരിഹാരം കാണാന്‍ ശ്രമിക്കുകയുമാണ് ഇന്ത്യന്‍ ഭരണഘടനയോട് കൂറും ബഹുമാനവുമുള്ള സര്‍ക്കാര്‍ അടിയന്തരമായി ചെയ്യേണ്ടതെന്ന് ഇന്ത്യന്‍ ഇസ്ലാഹി സെൻറര്‍ സൗദി നാഷനല്‍ കമ്മിറ്റി പ്രസിഡൻറ് കുഞ്ഞമ്മദ് കോയ, ജനറൽ സെക്രട്ടറി അബ്ബാസ് ചെമ്പന്‍, ഡോ. മുഹമ്മദ് ഫാറൂഖ്, മുഹമ്മദ് എന്നിവര്‍ പ്രസ്താവനയിൽ പറഞ്ഞു.
ബുറൈദ: പൗരത്വ ഭേദഗതി നിയമം ഇന്ത്യയുടെ ബഹുസ്വരതയെയും മതനിരപേക്ഷതയെയും ഉന്മൂലനം ചെയ്യാനുള്ള ബി.ജെ.പി സർക്കാറിെൻറയും സംഘ്പരിവാറിെൻറയും ഗൂഢശ്രമമാണെന്ന് ഖസീം പ്രവാസി സംഘം പ്രസ്താവനയിൽ ആരോപിച്ചു. മതാടിസ്ഥാനത്തിൽ പൗരത്വം നിർണയിക്കുന്ന ഈ ബിൽ രാജ്യത്തെ മുസ്ലിം സമൂഹത്തിൽ കടുത്ത ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്. ഇതിനെതിരെ ഉയരുന്ന ജനരോഷത്തെ വർഗീയതകൊണ്ട് തടയിടാനുള്ള ശ്രമമാണ് ഇപ്പോൾ മോദിസർക്കാർ ശ്രമിക്കുന്നതെന്നും മതാടിസ്ഥാനത്തിലുള്ള പൗരനിർണയം ഭരണഘടന വിരുദ്ധമാണെന്ന ജനാധിപത്യ നിലപാടുകൾക്കൊപ്പമാണ് പ്രവാസി സംഘമെന്നും കേന്ദ്ര കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു.
റിയാദ്: കേന്ദ്ര സർക്കാർ നടപ്പാക്കുന്ന നിയമ ഭേദഗതികൾ രാജ്യത്തിെൻറ അഖണ്ഡതയെ തകർക്കുന്നതും മതനിരപേക്ഷ അന്തരീക്ഷത്തെ അപകടത്തിലാക്കുന്നതുമാണെന്ന് റിയാദ് ഇന്ത്യൻ ഇസ്ലാഹി സെൻറർ ഭാരവാഹികൾ അഭിപ്രായപ്പെട്ടു. കിങ് ഖാലിദ് ഇസ്ലാമിക് സെൻററിെൻറ സഹകരണത്തോടെ ഇസ്ലാഹി സെൻറർ നാഷനൽ കമ്മിറ്റി സംഘടിപ്പിക്കുന്ന മലയാളി ഖുർആൻ മുസാബഖയുടെ റിയാദ് ഏരിയ പ്രചാരണോദ്ഘാടന പരിപാടിയിലാണ് ഭാരവാഹികൾ ഇക്കാര്യം വ്യക്തമാക്കിയത്. സെൻറർ പ്രസിഡൻറ് അബൂബക്കർ എടത്തനാട്ടുകര അധ്യക്ഷത വഹിച്ചു. ഖുർആൻ മുസാബഖ പുസ്തകത്തിെൻറ പ്രകാശനം അഡ്വ. അബ്ദുൽ ഹമീദ് നിർവഹിച്ചു. ‘ഖുർആൻ വികാരങ്ങളെയല്ല, വിചാരങ്ങളെയാണ് തൊട്ടുണർത്തുന്നത്’ വിഷയത്തിൽ അബ്ദുറഹ്മാൻ മദീനിയും ‘പൗരത്വ ഭേദഗതി ബിൽ: ഞങ്ങൾക്ക് പറയാനുള്ളത്’ വിഷയത്തിൽ സഅദുദ്ദീൻ സ്വലാഹിയും പ്രഭാഷണം നടത്തി. ദാനിം യാക്കൂബ് ഖിറാഅത്ത് നിർവഹിച്ചു.
ഹദീബ് അബ്ദുൽ അസീസ് ഗാനം ആലപിച്ചു. അബ്ദുറസാഖ് സ്വലാഹി, അഡ്വ. അബ്ദുൽ ജലീൽ, മുഹമ്മദ് സുൽഫിക്കർ, അബ്ദുൽ അസീസ് കോട്ടക്കൽ, അബ്ദുൽ വഹാബ് പാലത്തിങ്ങൽ, റഷീദ് വടക്കൻ, മുജീബ് ഇരുമ്പുഴി, അംജദ് അൻവാരി, ഫസലുറഹ്മാൻ അറക്കൽ, നജീബ് സ്വലാഹി, ഇഖ്ബാൽ വേങ്ങര തുടങ്ങിയവർ നേതൃത്വം നൽകി. ഖുർആൻ മുസാബഖ റിയാദ് കൺവീനർ സാജിദ് കൊച്ചി സ്വാഗതവും ബഷീർ സ്വലാഹി മണ്ണാർക്കാട് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.