സി​റ്റി ഫ്ല​വ​ര്‍ 20ാം വാ​ര്‍ഷി​കാ​ഘോ​ഷം ഉ​ദ്​​ഘാ​ട​ന ച​ട​ങ്ങി​ൽ​നി​ന്ന്

സി​റ്റി ഫ്ല​വ​ര്‍ 20ാം വാ​ര്‍ഷി​കം ആ​ഘോ​ഷി​ച്ചു

റി​യാ​ദ്: സൗ​ദി അ​റേ​ബ്യ​യി​ലെ ജ​ന​കീ​യ റീ​​ട്ടെ​യ്ൽ ശൃം​ഖ​ല​യാ​യ സി​റ്റി ഫ്ല​വ​ര്‍ 20 വ​ര്‍ഷം പൂ​ര്‍ത്തി​യാ​ക്കു​ന്ന വേ​ള​യി​ല്‍ ഉ​പ​ഭോ​ക്താ​ക്ക​ള്‍ക്കാ​യി പ്ര​ഖ്യാ​പി​ച്ച വ​ന്‍ വി​ല​കി​ഴി​വു​ക​ള്‍ വെ​ള്ളി​യാ​ഴ്ച (ജ​നു. മൂ​ന്ന്) അ​വ​സാ​നി​ക്കും. 20ാം വാ​ര്‍ഷി​കാ​ഘോ​ഷം സൗ​ദി​യി​ലെ വി​വി​ധ സി​റ്റി ഫ്ല​വ​ര്‍ ഔ​ട്ട്‌​ലെ​റ്റു​ക​ളി​ൽ ന​ട​ന്നു. ബ​ത്ഹ ഹൈ​പ്പ​റി​ല്‍ ന​ട​ന്ന ആ​ഘോ​ഷ ച​ട​ങ്ങ് ഡോ. ​ത​മ്പി, ഡോ. ​ശ്രീ​വി​ദ്യ, ശി​ഹാ​ബ് കൊ​ട്ടു​കാ​ട്, ജ​യ​ന്‍ കൊ​ടു​ങ്ങ​ല്ലൂ​ര്‍, അ​ഡ്മി​നി​സ്ട്രേ​ഷ​ൻ അ​ന്‍വ​ര്‍ സാ​ദ​ത്, മാ​നേ​ജ​ർ അ​ഹ​മ്മ​ദ് ക​മ്പാ​യ​തി​ൽ എ​ന്നി​വ​ർ ചേ​ർ​ന്ന്​ കേ​ക്ക് മു​റി​ച്ചു ഉ​ദ്ഘാ​ട​നം ചെ​യ്തു.

ച​ട​ങ്ങി​ല്‍ ഡെ​പ്യൂ​ട്ടി മാ​ർ​ക്ക​റ്റി​ങ്​ മാ​നേ​ജ​ർ നൗ​ഷാ​ദ്, സ്​​റ്റോ​ർ മാ​നേ​ജ​ർ​മാ​രാ​യ അ​ന​സ്, റ​ഹ്​​മ​ത്തു​ല്ല തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. ജു​ബൈ​ല്‍, സ​കാ​ക്ക, ഹാ​ഇ​ല്‍, ന​ജ്റാ​ന്‍, യാം​ബു, ദ​മ്മാം, ഹു​ഫൂ​ഫ്, ഖോ​ബാ​ര്‍, ഖു​റ​യാ​ത്ത്, ദ​വാ​ദ​മി, ബു​റൈ​ദ, അ​ല്‍ ഖ​ര്‍ജ് തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലെ ബ്രാ​ഞ്ചു​ക​ളി​ലും ആ​ഘോ​ഷം ന​ട​ന്നു.

വാ​ര്‍ഷി​കം പ്ര​മാ​ണി​ച്ച് പു​തു​വ​ര്‍ഷ സ​മ്മാ​ന​മാ​യി എ​ല്ലാ ശ്രേ​ണി​ക​ളി​ലും 20 മു​ത​ല്‍ 60 ശ​ത​മാ​നം വ​രെ ആ​നു​കൂ​ല്യ​ങ്ങ​ളാ​ണ്​ ഹൈ​പ്പ​ര്‍ മാ​ര്‍ക്ക​റ്റി​ലും ഡി​പ്പാ​ര്‍ട്ട്മെ​ന്‍റ്​ സ്​​റ്റോ​റി​ലും ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. ഫു​ഡ്‌ സ്​​റ്റ​ഫ് വി​ഭാ​ഗ​ങ്ങ​ളി​ല്‍ പ്ര​ത്യേ​ക കി​ല്ല​ര്‍ പ്രൈ​സ് ഈ ​കാ​ല​യ​ള​വി​ല്‍ ല​ഭി​ക്കും. ക്രി​സ്തു​മ​സ്, പു​തു​വ​ത്സ​ര ദി​ന​ത്തി​ല്‍ ഏ​റ്റ​വും കു​റ​ഞ്ഞ വി​ല​ക്ക് ഉ​പ​ഭോ​ക്താ​ക്ക​ള്‍ക്ക് പു​തി​യ ഷോ​പ്പി​ങ്​ ന​ട​ത്താ​നു​ള്ള അ​വ​സ​ര​മാ​ണ് ഒ​രു​ക്കു​ന്ന​ത്. മൂ​ന്ന് ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ക്കു​ന്ന വാ​ര്‍ഷി​കാ​ഘോ​ഷ ഓ​ഫ​ര്‍ ജ​നു​വ​രി ആ​ദ്യ മൂ​ന്നു ദി​വ​സ​ങ്ങ​ളി​ല്‍ ദി​നേ​നെ 250 പേ​ര്‍ക്ക് ന​റു​ക്കെ​ടു​പ്പി​ലൂ​ടെ സ​മ്മാ​ന​ങ്ങ​ള്‍ ന​ല്‍കും. മൂ​ന്ന് ദി​വ​സ​ങ്ങ​ളി​ലാ​യി ടി​വി, വാ​ഷി​ങ്​ മെ​ഷീ​ന്‍, ട്രോ​ളി ബാ​ഗ്‌, ഗ്യാ​സ് സ്​​റ്റൗ, കെ​റ്റി​ല്‍, ക്ലോ​ക്ക് തു​ട​ങ്ങി ആ​കെ 750 ഗി​ഫ്റ്റു​ക​ളാ​ണ് ഉ​പ​ഭോ​ക്താ​ക്ക​ള്‍ക്ക് ന​ല്‍കു​ന്ന​തെ​ന്ന് മാ​നേ​ജ്മെൻറ്​ വ​ക്താ​ക്ക​ള്‍ പ​റ​ഞ്ഞു.

വി​പു​ല​മാ​യ വ​സ്ത്ര ശേ​ഖ​രം, ആ​രോ​ഗ്യ-​സൗ​ന്ദ​ര്യ വ​ർ​ധ​ക വ​സ്തു​ക്ക​ൾ, ഫാ​ഷ​ൻ ആ​ഭ​ര​ണ​ങ്ങ​ൾ, ഓ​ഫി​സ് സ്​​റ്റേ​ഷ​ന​റി വി​ഭാ​ഗം, ക​ളി​പ്പാ​ട്ട​ങ്ങ​ൾ, ല​ഗേ​ജ്, ബാ​ഗ്, ക​ള​ർ കോ​സ്മെ​റ്റി​ക്, വീ​ട്ടു സാ​ധ​ന​ങ്ങ​ൾ, പെ​ർ​ഫ്യൂം​സ്‌, ലോ​കോ​ത്ത​ര വാ​ച്ചു​ക​ൾ, ഇ​ല​ക്ട്രോ​ണി​ക്സ് ഉ​പ​ക​ര​ണ​ങ്ങ​ൾ, മെ​ൻ​സ്‌​വെ​യ​ർ, കി​ഡ്‌​സ് വെ​യ​ർ, ലേ​ഡീ​സ് വെ​യ​ർ, ഹൗ​സ്‌ ഹോ​ൾ​ഡ്‌​സ്, സ്‌​റ്റേ​ഷ​ന​റി, അ​ടു​ക്ക​ള സാ​മ​ഗ്രി​ക​ൾ, പ്ലാ​സ്​​റ്റി​ക്‌​സ്, ഹോം ​ലി​ന​ൻ എ​ന്നി​വ​ക്ക് പു​റ​മെ സ്വീ​റ്റ്‌​സ്, ചോ​ക്ലറ്റ്, ബേ​ക്ക​റി, പ​യ​ർ വ​ർ​ഗ​ങ്ങ​ൾ, ഡ്രൈ​ഫ്രൂ​ട്‌​സ്, ഇ​ന്ത്യ​ന്‍ വെ​ജി​റ്റ​ബി​ള്‍ തു​ട​ങ്ങി എ​ല്ലാ വി​ഭാ​ഗ​ത്തി​ലും പ്ര​ത്യേ​ക വി​ല​ക്കി​ഴി​വ് ല​ഭി​ക്കും.

സാ​ധാ​ര​ണ​ക്കാ​രാ​യ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് അ​വ​രു​ടെ ഇ​ഷ്​​ട​പ്പെ​ട്ട എ​ല്ലാ ഉ​ൽപ​ന്ന​ങ്ങ​ളും ഏ​റ്റ​വും കു​റ​ഞ്ഞ വി​ല​യി​ൽ ഉ​റ​പ്പു​വ​രു​ത്തു​ന്ന സി​റ്റി ഫ്ല​വ​ർ സൗ​ദി​യു​ടെ എ​ല്ലാ പ്ര​വി​ശ്യ​ക​ളി​ലും ത​ങ്ങ​ളു​ടെ സേ​വ​നം എ​ത്തി​ക്കു​ക എ​ന്ന ദൗ​ത്യ​മാ​ണ് ക​ഴി​ഞ്ഞ 20 വ​ര്‍ഷ​മാ​യി ന​ട​പ്പാ​ക്കു​ന്ന​തെ​ന്ന്​ വാ​ർ​ത്ത​ക്കു​റി​പ്പി​ൽ പ​റ​ഞ്ഞു. 2004ല്‍ ​തു​ട​ക്കം കു​റി​ച്ച സി​റ്റി ഫ്ല​വ​ര്‍ സൗ​ദി​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യി നി​ര​വ​ധി ഹൈ​പ്പ​ര്‍, സൂ​പ്പ​ര്‍ മാ​ര്‍ക്ക​റ്റു​ക​ള്‍ സ്ഥാ​പി​ക്കു​ക​യും ഇ​ന്ന് സൗ​ദി​യി​ല്‍ മി​ക​ച്ച രീ​തി​യി​ല്‍ പ്ര​വ​ര്‍ത്തി​ക്കു​ന്ന ജ​ന​കീ​യ റീ​​ട്ടെ​യ്ൽ ശൃം​ഖ​ല​യാ​യി മാ​റു​ക​യും ചെ​യ്​​തു. അ​ബ​ഹ​യി​ലും ന​ജ്റാ​നി​ലും ഹൈ​പ്പ​ര്‍ മാ​ര്‍ക്ക​റ്റു​ക​ൾ ഉ​ട​ൻ പ്ര​വ​ര്‍ത്ത​നം ആ​രം​ഭി​ക്കും. ഫ്ലീ​രി​യ ഗ്രൂ​പ്പി​ന് കീ​ഴി​ലു​ള്ള സി​റ്റി ഫ്ല​വ​ര്‍ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ നൂ​റു​ക​ണ​ക്കി​ന് സ്വ​ദേ​ശി​ക​ൾ ഉ​ൾ​പ്പെ​ടെ ആ​യി​ര​ത്തി​ൽ​പ​രം ജീ​വ​ന​ക്കാ​ർ ജോ​ലി ചെ​യ്യു​ന്നു​ണ്ട്.

Tags:    
News Summary - City Flower has announced its 20th anniversary

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.