സിറ്റി ഫ്ലവര്‍ 20ാം വാര്‍ഷികം ആഘോഷിച്ചു
text_fieldsറിയാദ്: സൗദി അറേബ്യയിലെ ജനകീയ റീട്ടെയ്ൽ ശൃംഖലയായ സിറ്റി ഫ്ലവര്‍ 20 വര്‍ഷം പൂര്‍ത്തിയാക്കുന്ന വേളയില്‍ ഉപഭോക്താക്കള്‍ക്കായി പ്രഖ്യാപിച്ച വന്‍ വിലകിഴിവുകള്‍ വെള്ളിയാഴ്ച (ജനു. മൂന്ന്) അവസാനിക്കും. 20ാം വാര്‍ഷികാഘോഷം സൗദിയിലെ വിവിധ സിറ്റി ഫ്ലവര്‍ ഔട്ട്ലെറ്റുകളിൽ നടന്നു. ബത്ഹ ഹൈപ്പറില്‍ നടന്ന ആഘോഷ ചടങ്ങ് ഡോ. തമ്പി, ഡോ. ശ്രീവിദ്യ, ശിഹാബ് കൊട്ടുകാട്, ജയന് കൊടുങ്ങല്ലൂര്‍, അഡ്മിനിസ്ട്രേഷൻ അന്‍വര്‍ സാദത്, മാനേജർ അഹമ്മദ് കമ്പായതിൽ എന്നിവർ ചേർന്ന് കേക്ക് മുറിച്ചു ഉദ്ഘാടനം ചെയ്തു.
ചടങ്ങില്‍ ഡെപ്യൂട്ടി മാർക്കറ്റിങ് മാനേജർ നൗഷാദ്, സ്റ്റോർ മാനേജർമാരായ അനസ്, റഹ്മത്തുല്ല തുടങ്ങിയവർ പങ്കെടുത്തു. ജുബൈല്‍, സകാക്ക, ഹാഇല്‍, നജ്റാന്, യാംബു, ദമ്മാം, ഹുഫൂഫ്, ഖോബാര്‍, ഖുറയാത്ത്, ദവാദമി, ബുറൈദ, അല്‍ ഖര്‍ജ് തുടങ്ങിയ സ്ഥലങ്ങളിലെ ബ്രാഞ്ചുകളിലും ആഘോഷം നടന്നു.
വാര്‍ഷികം പ്രമാണിച്ച് പുതുവര്‍ഷ സമ്മാനമായി എല്ലാ ശ്രേണികളിലും 20 മുതല്‍ 60 ശതമാനം വരെ ആനുകൂല്യങ്ങളാണ് ഹൈപ്പര്‍ മാര്‍ക്കറ്റിലും ഡിപ്പാര്‍ട്ട്മെന്റ് സ്റ്റോറിലും ഒരുക്കിയിട്ടുള്ളത്. ഫുഡ് സ്റ്റഫ് വിഭാഗങ്ങളില്‍ പ്രത്യേക കില്ലര്‍ പ്രൈസ് ഈ കാലയളവില്‍ ലഭിക്കും. ക്രിസ്തുമസ്, പുതുവത്സര ദിനത്തില്‍ ഏറ്റവും കുറഞ്ഞ വിലക്ക് ഉപഭോക്താക്കള്‍ക്ക് പുതിയ ഷോപ്പിങ് നടത്താനുള്ള അവസരമാണ് ഒരുക്കുന്നത്. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന വാര്‍ഷികാഘോഷ ഓഫര്‍ ജനുവരി ആദ്യ മൂന്നു ദിവസങ്ങളില്‍ ദിനേനെ 250 പേര്‍ക്ക് നറുക്കെടുപ്പിലൂടെ സമ്മാനങ്ങള്‍ നല്‍കും. മൂന്ന് ദിവസങ്ങളിലായി ടിവി, വാഷിങ് മെഷീന്, ട്രോളി ബാഗ്, ഗ്യാസ് സ്റ്റൗ, കെറ്റില്‍, ക്ലോക്ക് തുടങ്ങി ആകെ 750 ഗിഫ്റ്റുകളാണ് ഉപഭോക്താക്കള്‍ക്ക് നല്‍കുന്നതെന്ന് മാനേജ്മെൻറ് വക്താക്കള്‍ പറഞ്ഞു.
വിപുലമായ വസ്ത്ര ശേഖരം, ആരോഗ്യ-സൗന്ദര്യ വർധക വസ്തുക്കൾ, ഫാഷൻ ആഭരണങ്ങൾ, ഓഫിസ് സ്റ്റേഷനറി വിഭാഗം, കളിപ്പാട്ടങ്ങൾ, ലഗേജ്, ബാഗ്, കളർ കോസ്മെറ്റിക്, വീട്ടു സാധനങ്ങൾ, പെർഫ്യൂംസ്, ലോകോത്തര വാച്ചുകൾ, ഇലക്ട്രോണിക്സ് ഉപകരണങ്ങൾ, മെൻസ്വെയർ, കിഡ്സ് വെയർ, ലേഡീസ് വെയർ, ഹൗസ് ഹോൾഡ്സ്, സ്റ്റേഷനറി, അടുക്കള സാമഗ്രികൾ, പ്ലാസ്റ്റിക്സ്, ഹോം ലിനൻ എന്നിവക്ക് പുറമെ സ്വീറ്റ്സ്, ചോക്ലറ്റ്, ബേക്കറി, പയർ വർഗങ്ങൾ, ഡ്രൈഫ്രൂട്സ്, ഇന്ത്യന്‍ വെജിറ്റബിള്‍ തുടങ്ങി എല്ലാ വിഭാഗത്തിലും പ്രത്യേക വിലക്കിഴിവ് ലഭിക്കും.
സാധാരണക്കാരായ ഉപഭോക്താക്കൾക്ക് അവരുടെ ഇഷ്ടപ്പെട്ട എല്ലാ ഉൽപന്നങ്ങളും ഏറ്റവും കുറഞ്ഞ വിലയിൽ ഉറപ്പുവരുത്തുന്ന സിറ്റി ഫ്ലവർ സൗദിയുടെ എല്ലാ പ്രവിശ്യകളിലും തങ്ങളുടെ സേവനം എത്തിക്കുക എന്ന ദൗത്യമാണ് കഴിഞ്ഞ 20 വര്‍ഷമായി നടപ്പാക്കുന്നതെന്ന് വാർത്തക്കുറിപ്പിൽ പറഞ്ഞു. 2004ല്‍ തുടക്കം കുറിച്ച സിറ്റി ഫ്ലവര്‍ സൗദിയുടെ വിവിധ ഭാഗങ്ങളിലായി നിരവധി ഹൈപ്പര്‍, സൂപ്പര്‍ മാര്‍ക്കറ്റുകള്‍ സ്ഥാപിക്കുകയും ഇന്ന് സൗദിയില്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന ജനകീയ റീട്ടെയ്ൽ ശൃംഖലയായി മാറുകയും ചെയ്തു. അബഹയിലും നജ്റാനിലും ഹൈപ്പര്‍ മാര്‍ക്കറ്റുകൾ ഉടൻ പ്രവര്‍ത്തനം ആരംഭിക്കും. ഫ്ലീരിയ ഗ്രൂപ്പിന് കീഴിലുള്ള സിറ്റി ഫ്ലവര്‍ സ്ഥാപനങ്ങളില്‍ നൂറുകണക്കിന് സ്വദേശികൾ ഉൾപ്പെടെ ആയിരത്തിൽപരം ജീവനക്കാർ ജോലി ചെയ്യുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.