സിറ്റി ഫ്ലവറി​ന്റെ നജ്‌റാന്‍ ശാഖ ഫ്ലീരിയ ഗ്രൂപ്പ് ചെയര്‍മാന്‍ ഫഹദ് അബ്​ദുല്‍ കരിം അല്‍ ഗുറൈമീല്‍, മാനേജിങ്​ ഡയറക്ടര്‍ ടി.എം. അഹ്​മദ് കോയ എന്നിവര്‍ ചേർന്ന്​ ഉദ്​ഘാടനം ചെയ്യുന്നു, 2. സിറ്റി ഫ്ലവർ നജ്​റാൻ ശാഖ

സിറ്റി ഫ്‌ളവര്‍ നജ്‌റാൻ ശാഖ ഉദ്ഘാടനം ചെയ്തു

റിയാദ്: പ്രമുഖ റീട്ടെയില്‍ വിതരണ ശൃംഖല സിറ്റി ഫ്ലവറിന്റെ നജ്‌റാന്‍ ശാഖ ഉദ്ഘാടനം ചെയ്തു. ഫ്ലീരിയ ഗ്രൂപ്പ് ചെയര്‍മാന്‍ ഫഹദ് അബ്​ദുല്‍ കരിം അല്‍ ഗുറൈമീല്‍, മാനേജിങ്​ ഡയറക്ടര്‍ ടി.എം. അഹ്​മദ് കോയ എന്നിവര്‍ ചേര്‍ന്നാണ് പുതിയ സ്‌റ്റോര്‍ ഉദ്ഘാടനം ചെയ്തത്.

സീനിയര്‍ ഡയറക്ടര്‍ ഇ.കെ. റഹിം, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ മുഹ്‌സിന്‍ അഹ്​മദ്, ചീഫ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ അന്‍വര്‍ സാദത്ത്, വൈസ്​ പ്രസിഡൻറ്​ (ഫൈനാന്‍സ്) ഹസീബ് റഹ്​മത്ത്, അസിസ്​റ്റൻറ്​ ജനറല്‍ മാനേജര്‍മാരായ സി.കെ. ഷാഹിര്‍, അഭിലാഷ് നമ്പ്യാര്‍, ദീപക് പുളിയശേരി, മാര്‍ക്കറ്റിങ്​ മാനേജര്‍ നിബിന്‍ ലാല്‍, വിവിധ ഫങ്​ഷനല്‍ മേധാവികള്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ഉദ്ഘാടനം.

കിങ്​ അബ്​ദുല്‍ അസീസ് റോഡില്‍ കിങ്​ സഊദ് സ്ട്രീറ്റില്‍ അല്‍ ബിലാദ് ബാങ്കിന് എതിര്‍വശമാണ് വിശാല സൗകര്യങ്ങളോടെ പുതിയ ഡിപ്പാര്‍ട്ട്‌മെൻറ്​ സറ്റോര്‍ പ്രവര്‍ത്തനം ആരംഭിച്ചത്. യമന്‍ അതിര്‍ത്തിയോട് ചേര്‍ന്ന് കിടക്കുന്ന നജ്‌റാനില്‍ സ്വദേശികള്‍ക്കും വിദേശികള്‍ക്കും പുതിയൊരു ഷോപ്പിങ്​ അനുഭവം സമ്മാനിക്കാന്‍ കൂടുതല്‍ വിഭാഗങ്ങളും വിപുലമായ സൗകര്യങ്ങളും വിവിധ ശ്രേണിയിലുളള ഉത്പ്പന്നങ്ങളുടെ ശേഖരവുമാണ് സജ്ജീകരിച്ചിട്ടുളളത്. അതിപുരാതന നാഗരികതയും വിവിധ ഗോത്രവിഭാഗങ്ങളും ധാരാളമുളള നജ്‌റാനിലെ എല്ലാ വിഭാഗം ജനങ്ങള്‍ക്കും ആവശ്യമായ ഉത്പ്പന്നങ്ങള്‍ ഒരു കുടക്കീഴില്‍ ലഭ്യമാക്കിയിട്ടുണ്ടെന്നും മാനേജ്‌മെൻറ്​ വ്യക്തമാക്കി.


ഉദ്ഘാടനത്തോടനുബന്ധിച്ച് എല്ലാ ഡിപ്പാര്‍ട്ട്‌മെൻറിലും ആകര്‍ഷകമായ ഓഫറും വിലക്കിഴിവും പ്രഖ്യാപിച്ചിട്ടുണ്ട്. ആരോഗ്യ സൗന്ദര്യവര്‍ധക ഉത്പ്പന്നങ്ങള്‍, ഫാഷന്‍ ജൂവലറി, ഇലക്‌ട്രോണിക്‌സ്, മെന്‍സ്‌വെയര്‍, കിഡ്‌സ് വെയര്‍, ലേഡീസ് വെയര്‍, ഹൗസ്‌ഹോള്‍ഡ്‌സ്, സ്‌റ്റേഷനറി, അടുക്കള സാമഗ്രികള്‍, പ്ലാസ്​റ്റിക്‌സ്, ഹോം ലിനെന്‍, ബാഗ്‌സ്, ലഗേജ്, വാച്ചുകള്‍, ടോയ്‌സ് എന്നിവക്കുപുറമെ സ്വീറ്റ്‌സ്, ചോ​േക്ലറ്റ്, ബേക്കറി, പയര്‍വര്‍ഗങ്ങള്‍, ഡ്രൈഫ്രൂട്‌സ് തുടങ്ങിയ ഡിപ്പാര്‍ട്‌മെൻറുകളിലായി ഇരുപതിനായിരത്തിലധികം ഉല്‍പ്പന്നങ്ങളുടെ ശ്രേണിയാണ് പുതിയ ഷോറൂമി​ന്റെ പ്രത്യേകത. അന്താരാഷ്​ട്ര ബ്രാൻഡുകളുടെ ശേഖരവും ഒരുക്കിയിട്ടുണ്ടെന്ന് മാനേജ്‌മെൻറ്​ അറിയിച്ചു.

Tags:    
News Summary - City Flower Najran branch inaugurated

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.