ദമ്മാം: അധികാരമുപയോഗിച്ച് സ്വർണക്കടത്തിന് കൂട്ടുനിന്നെന്ന ആരോപണം നേരിടുന്ന കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെച്ച് അന്വേഷണം നേരിടണമെന്ന് ഒ.ഐ.സി.സി ദമ്മാം മലപ്പുറം ജില്ല കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ സംഗമം.
മുഖ്യമന്ത്രിയുടെ കറുപ്പ് പേടിയില്‍ പ്രതിഷേധിച്ച് കറുത്തവസ്ത്രങ്ങള്‍ അണിഞ്ഞെത്തിയ പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിക്കെതിരെ മുദ്രാവാക്യവും മുഴക്കി.
ജില്ല പ്രസിഡന്റ് ഗഫൂര്‍ വണ്ടൂര്‍ അധ്യക്ഷത വഹിച്ചു. റീജനല്‍ കമ്മിറ്റി ഓഡിറ്റര്‍ അബ്ദുല്‍ കരീം ഉദ്ഘാടനം ചെയ്തു. ജില്ല കമ്മിറ്റി അംഗങ്ങളായ അഷ്‌റഫ് കൊണ്ടോട്ടി, ഷൗക്കത്ത്, നഫീര്‍, ജില്ല യൂത്ത് വിങ് പ്രസിഡന്റ് ഷാഹിദ് കൊടിയങ്ങേല്‍, സെക്രട്ടറി സിദ്ദീഖ്, ട്രഷറര്‍ അബ്ദുല്ല തൊടിക തുടങ്ങിയവര്‍ നേതൃത്വം നല്‍കി.ജില്ല ജനറൽ സെക്രട്ടറി ഹമീദ് മരക്കാശ്ശേരി സ്വാഗതവും ജില്ല സെക്രട്ടറി അബ്ദുറഹ്മാന്‍ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.