ജുബൈൽ: ഗാന്ധിജയന്തിയോടനുബന്ധിച്ച് മലർവാടി ജുബൈൽ ഘടകം കുട്ടികൾക്കായി വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു. നിരവധി കുട്ടികളും രക്ഷിതാക്കളും പങ്കെടുത്തു. പ്രച്ഛന്ന വേഷം (സ്വാതന്ത്ര്യ സമര സേനാനി), പെൻസിൽ ഡ്രോയിങ് (ഗാന്ധിജിയുടെ ചിത്രം) എന്നീ ഇനങ്ങളിലാണ് മത്സരങ്ങൾ നടന്നത്.
ബഡ്സ്, കിഡ്സ്, സബ് ജൂനിയർ, ജൂനിയർ എന്നീ വിഭാഗങ്ങളിലായിരുന്നു മത്സരങ്ങൾ. യൂനിവേഴ്സൽ ഇൻസ്പെക്ഷൻ കമ്പനിയും സിറ്റി ഫ്ലവർ ഗ്രൂപ്പും ബി.എൻ.ബി ട്രേഡിങ്ങ് കമ്പനിയും മുഖ്യ പ്രായോജകരായിരുന്നു.
മുഹമ്മദ് ഹഫീസ് ‘ചാറ്റ് വിത്ത് ചിൽഡ്രൻ’ എന്ന സെഷനിലൂടെ ഗാന്ധിജിയുടെ ജീവിതത്തെക്കുറിച്ച് കുട്ടികളുമായി സംവദിച്ചു. ഫാത്തിമ മിനാൽ, ആമിന ജന്നത്ത് ജാസിം, സിയ മുഹമ്മദ് ശിനാസ് എന്നിവർ ഗാനങ്ങൾ ആലപിച്ചു.
നൗറീൻ നസീബിന്റെ പ്രാർഥനാഗാനത്തോടെ ആരംഭിച്ച പരിപാടി തനിമ ജുബൈൽ ആക്ടിങ് പ്രസിഡൻറ് ഡോ. ജൗഷീദ് ഉദ്ഘാടനം ചെയ്തു. അലി സാകിൻ, ഹാഫിസ്, റുമൈസ, ശനു ഹഷീർ, നൂർജഹാൻ ഇസ്മാഈൽ, ശഹ്മ എന്നിവർ മത്സരങ്ങൾ വിലയിരുത്തി.
നിയാസ് നാരകത്ത് (മലർവാടി കോഓഡിനേറ്റർ), നാസർ ഓച്ചിറ, മുഹമ്മദലി തളിക്കുളം, ഷബീന ജബീർ, റഫീന നസീബ്, ഉമൈമ അബ്ദുൽ ഗഫൂർ, ഫാസില റിയാസ്, ഷഹീൻ, ജബീർ പെരുമ്പാവൂർ എന്നിവർ പരിപാടി നിയന്ത്രിച്ചു. സന മുഹമ്മദലിയും അബ്ദുൽ കരീം ആലുവയും അവതാരകരായിരുന്നു. നെഹൽ സാറ ജബീർ സ്വാഗതവും മലർവാടി വനിതാ കോഓഡിനേറ്റർ ഫിദ നസീഫ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.