ജിദ്ദ: വ്യക്തി അല്ലെങ്കിൽ ഫുഡ് കമ്പനികൾ വഴി മസ്ജിദുന്നബവിയിൽ ഇഫ്താർ വിഭവം നൽകുന്നതിന് അനുമതി വേണമെന്ന് മസ്ജിദുന്നബവി കാര്യാലയം വ്യക്തമാക്കി. അതിനായി അനുമതിപത്രം നൽകും. ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി അംഗീകരിച്ച പൊതു മാനദണ്ഡങ്ങൾക്കനുസരിച്ച് ഇങ്ങനെയുള്ളവർക്ക് മസ്ജിദുന്നബവി കാര്യാലയം ലൈസൻസും നൽകും.
ടെക്സ്റ്റ് സന്ദേശങ്ങൾവഴി വിവരം അപ്ഡേറ്റ് ചെയ്യാൻ അഭ്യർഥന വന്നാൽ ഇഫ്താർ ദാതാക്കൾ അവരുടെ വിവരങ്ങൾ അതിെൻറ വെബ്സൈറ്റിലൂടെ അപ്ഡേറ്റ് ചെയ്യൽ നിർബന്ധമാണ്. പെർമിറ്റിൽ അവർക്കായി വ്യക്തമാക്കിയ സമയങ്ങളും സ്ഥലങ്ങളും അളവുകളും പാലിച്ചിരിക്കണം. സന്ദർശകരുടെയും ആരാധകരുടെയും സുരക്ഷക്കായി എല്ലാവരും നിബന്ധനകൾ പൂർണമായും പാലിക്കണമെന്നും മസ്ജിദുന്നബവി കാര്യാലയം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.