നെ​ടു​മു​ടി വേ​ണു 

നെടുമുടി വേണുവി​െൻറ വിയോഗത്തിൽ അനുശോചിച്ചു

റിയാദ്​: അപ്രതീക്ഷിതമായി വിടവാങ്ങിയ മലയാള സിനിമയിലെ അതുല്യപ്രതിഭ നെടുമുടി വേണുവി​െൻറ വിയോഗത്തിൽ റിയാദിലെ നവോദയ കലാസാംസ്​കാരിക വേദി അനുശോചിച്ചു. അഭിനയത്തികവി​െൻറ പേരായിരുന്നു നെടുമുടി വേണു. കഥാപാത്ര വേഷപ്പകർച്ചയിലൂടെ കാഴ്ചക്കാരനെ വിസ്മയിപ്പിച്ച പ്രതിഭയാണ് വിട വാങ്ങിയത്. മലയാള സിനിമ കണ്ട എക്കാലത്തേയും മികച്ച നടന്മാരിലൊരാളായിരുന്നു അദ്ദേഹം. നായക, ഉപനായക വേഷങ്ങൾ ചെയ്തിരുന്ന ചെറുപ്പകാലത്തുതന്നെ വൃദ്ധവേഷങ്ങൾ ചെയ്തും കാണികളെ അത്ഭുതപ്പെടുത്തിയിട്ടുണ്ട് അദ്ദേഹം. മലയാള സിനിമക്ക് പുറമെ തമിഴിലും ശ്രദ്ധേയ വേഷങ്ങൾ ചെയ്തിട്ടുണ്ട്. അഭിനയത്തിന് പുറമെ, കഥയെഴുതിയും സംവിധാനം ചെയ്തും പാട്ടുകൾ പാടിയും ഒക്കെ സിനിമയുടെ എല്ലാ മേഖലകളിലും ​ൈകയ്യൊപ്പു ചാർത്തിയ അദ്ദേഹത്തി​െൻറ അഭിനയ ജീവിതം കഴിഞ്ഞ നാലു പതിറ്റാണ്ടി​െൻറ മലയാള സിനിമാ ചരിത്രം കൂടിയാണ്. ഒരുപിടി അനശ്വര കഥാപാത്രങ്ങൾ തെന്നിന്ത്യൻ സിനിമക്ക് സമ്മാനിച്ച മഹാനടന വിസ്മയത്തി​ന്​ നവോദയ പ്രണാമം അർപ്പിക്കുന്നതായും അനുശോചന കുറിപ്പിൽ അറിയിച്ചു.

നെ​ടു​മു​ടി വേ​ണു ബ​ഹു​മു​ഖ പ്ര​തി​ഭ –ന​വ​യു​ഗം 
ദ​മ്മാം: സി​നി​മ ന​ട​ൻ എ​ന്ന ലേ​ബ​ലി​ന​പ്പു​റം, ക​ല​യു​ടെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ തി​ള​ങ്ങി, അ​ര​ങ്ങി​ലും അ​ണി​യ​റ​യി​ലും ഒ​രു​പോ​ലെ വ്യ​ക്തി​മു​ദ്ര പ​തി​പ്പി​ച്ച ബ​ഹു​മു​ഖ പ്ര​തി​ഭ​യാ​യി​രു​ന്നു നെ​ടു​മു​ടി വേ​ണു എ​ന്ന് ദ​മ്മാ​മി​ലെ ന​വ​യു​ഗം സാം​സ്​​കാ​രി​ക വേ​ദി കേ​ന്ദ്ര ക​മ്മി​റ്റി അ​നു​ശോ​ച​ന സ​ന്ദേ​ശ​ത്തി​ൽ പ​റ​ഞ്ഞു. മി​ക​ച്ച അ​ഭി​നേ​താ​വ്, ക​ഥാ​ര​ച​യി​താ​വ്, തി​ര​ക്ക​ഥാ​കൃ​ത്ത്, സം​വി​ധാ​യ​ക​ൻ, ഗാ​യ​ക​ൻ എ​ന്നി​ങ്ങ​നെ പ​ല റോ​ളു​ക​ളി​ൽ സി​നി​മ മേ​ഖ​ല​യി​ൽ തി​ള​ങ്ങി​യ അ​ദ്ദേ​ഹം നാ​ട​ൻ​പാ​ട്ടി​ലും ക​ഥ​ക​ളി​യി​ലും നാ​ട​ക​ത്തി​ലും മൃ​ദം​ഗ​ത്തി​ലും ക​ഴി​വു തെ​ളി​യി​ച്ച ക​ലാ​കാ​ര​ൻ​കൂ​ടി​യാ​യി​രു​ന്നു. കാ​വാ​ലം നാ​രാ​യ​ണ പ​ണി​ക്ക​രു​ടെ നാ​ട​ക​ങ്ങ​ളി​ലൂ​ടെ​യാ​ണ് നെ​ടു​മു​ടി​വേ​ണു ത​െൻറ അ​ഭി​ന​യ ജീ​വി​ത​ത്തി​ന്​ തു​ട​ക്ക​മി​ടു​ന്ന​ത്.
തി​രു​വ​ന​ന്ത​പു​ര​ത്ത് താ​മ​സി​ച്ചി​രു​ന്ന സ​മ​യ​ത്ത് അ​ര​വി​ന്ദ​ൻ, പ​ത്മ​രാ​ജ​ൻ, ഭ​ര​ത്ഗോ​പി എ​ന്നി​വ​രു​മാ​യു​ള്ള സൗ​ഹൃ​ദം അ​ദ്ദേ​ഹ​ത്തി​ന് സി​നി​മ​യി​ലേ​ക്കു​ള്ള വ​ഴി​തു​റ​ന്നു​കൊ​ടു​ത്തു. 1978ൽ ​ജി. അ​ര​വി​ന്ദ​ൻ സം​വി​ധാ​നം ചെ​യ്ത 'ത​മ്പ്' എ​ന്ന സി​നി​മ​യി​ലൂ​ടെ മ​ല​യാ​ള സി​നി​മ​യി​ലേ​ക്ക് ക​ട​ന്നു​വ​ന്ന അ​ദ്ദേ​ഹം, ഭ​ര​ത​െൻറ ആ​ര​വം എ​ന്ന സി​നി​മ​യി​ലെ വേ​ഷ​ത്തോ​ടെ വ​ള​രെ ശ്ര​ദ്ധി​ക്ക​പ്പെ​ട്ട ന​ട​നാ​യി മാ​റി. അ​ര​ങ്ങി​ൽ ജീ​വി​ക്കു​ക​യും യ​ഥാ​ർ​ഥ ജീ​വി​ത​ത്തി​ൽ ഒ​രി​ക്ക​ലും അ​ഭി​ന​യി​ക്കാ​തി​രി​ക്കു​ക​യും ചെ​യ്ത പ​ച്ച​മ​നു​ഷ്യ​നാ​യി​രു​ന്നു നെ​ടു​മു​ടി വേ​ണു. എ​ന്നും പു​രോ​ഗ​മ​ന പ്ര​സ്ഥാ​ന​ങ്ങ​ളു​ടെ വ​ശം ചേ​ർ​ന്നാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​െൻറ ക​ലാ​ജീ​വി​ത​വും. ഭൂ​മി​യി​ൽ ഭൗ​തി​ക സാ​ന്നി​ധ്യം ഇ​ല്ലാ​താ​യാ​ലും അ​ഭി​ന​യി​ച്ച് അ​വി​സ്മ​ര​ണീ​യ​മാ​ക്കി​യ ക​ഥാ​പാ​ത്ര​ങ്ങ​ളി​ലൂ​ടെ അ​ദ്ദേ​ഹം ഇ​നി​യും മ​ല​യാ​ളി മ​ന​സ്സു​ക​ളി​ൽ ജീ​വി​ക്കും എ​ന്ന് ന​വ​യു​ഗം അ​നു​ശോ​ച​ന സ​ന്ദേ​ശ​ത്തി​ൽ പ​റ​ഞ്ഞു.

Tags:    
News Summary - condoles on nedumudivenu's death

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.