റിയാദ്​: സൗദി അറേബ്യയിൽ ശനിയാഴ്​ച 220 പേർക്ക്​ കോവിഡ് സ്ഥിരീകരിച്ചു. 13 പേർ രാജ്യത്തെ വിവിധയിടങ്ങളിൽ മരിച്ചു. 401 പേർ കോവിഡ്​ മുക്തരായി. ആകെ കോവിഡ്​ കേസുകളുടെ എണ്ണം 3,56,911 ആയി. രോഗമുക്തരുടെ എണ്ണം 3,46,023 ആയി ഉയർന്നു. ആകെ മരണസംഖ്യ 5870 ആണ്​. ചികിത്സയിലുള്ള കോവിഡ്​ ബാധിതർ 5018 ആയി കുറഞ്ഞു. ഇതിൽ 675 പേർ മാ​ത്രമാണ്​ ഗുരുതരാവസ്ഥയിലുള്ളത്​. ഇവർ തീവ്രപരിചരണ വിഭാഗത്തിലാണ്​.

രാജ്യത്തെ കോവിഡ്​ മുക്തി നിരക്ക്​ 96.7 ശതമാനമായി​. മരണനിരക്ക്​ 1.6 ശതമാനമായി തുടരുന്നു. 24 മണിക്കൂറിനിടെ രാജ്യത്ത്​ പുതിയ കോവിഡ്​ കേസുകൾ ഏറ്റവും കൂടുതൽ റിപ്പോർട്ട്​ ചെയ്​തത്​ റിയാദിലാണ്, 55. ജിദ്ദ 28, മദീന​ 15, മക്ക 12, തബൂക്ക്​ 8, ബനീ ഹസൻ 7, ത്വാഇഫ്​ 7, ദമ്മാം​ 6, നജ്​റാൻ​​​​ 6, അബഹ 5, ഖമീസ്​ മുശൈത്​​​ 5, വാദി ദവാസിർ 5, മുബറസ്​​ 3, ഹുഫൂഫ്​ 3 എന്നിങ്ങനെയാണ് പ്രധാന നഗരങ്ങളിൽ പുതുതായി രേഖപ്പെടുത്തിയ കോവിഡ് രോഗികളുടെ എണ്ണം.

Tags:    
News Summary - covid: 13 deaths in Saudi Arabia, 220 new cases

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.