???? ???????, ????????????????? ??????? ???????? ??? ???????? ??????? ??????? ??????????????????? ??????????????

കോവിഡ് പ്രതിസന്ധി മാസങ്ങളോളം തുടരുമെന്ന് സൗദി ധനമന്ത്രി

ജിദ്ദ: കോവിഡിനെ തുടർന്നുള്ള പ്രതിസന്ധി ഏതാനും മാസങ്ങൾ തുടരുമെന്ന് കരുതുന്നതായി സൗദി ധനകാര്യ, സാമ്പത്തികാസു ത്രണ മന്ത്രി മുഹമ്മദ് ബിൻ അബ്​ദുല്ല അൽജദ്ആൻ പറഞ്ഞു. കോവിഡ് മൂലം ആഗോള സമ്പദ് വ്യവസ്ഥ വെല്ലുവിളികൾ നേരിടുന്ന സ ാഹചര്യത്തിൽ സൗദിയിലെ സാമ്പത്തിക സംഭവവികാസങ്ങളെക്കുറിച്ച് നടത്തിയ വെർച്വൽ വാർത്താസമ്മേളനത്തിലാണ് മന്ത്രി ഇ ക്കാര്യം പറഞ്ഞത്.

നേരത്തെ പ്രഖ്യാപിച്ച പ്രതിരോധ മുൻകരുതൽ താൽകാലികമാണ്. സമ്പദ് വ്യവസ്ഥയെയും സ്വാകാര്യമേ ഖലയെയും പ്രത്യേകിച്ച് ഏറ്റവും കൂടുതൽ ബാധിച്ച സംരംഭങ്ങളെയും ആ മേഖലയിൽ പ്രവർത്തിക്കുന്ന പൗരന്മാരെയും സഹായിക് കാൻ ഗവൺമ​െൻറ് എന്ന നിലയിൽ എന്താണ് ചെയ്യേണ്ടതെന്ന് വിശദമായി പഠിക്കേണ്ടതുണ്ട്. പ്രതിസന്ധിയുടെ ആദ്യ മൂന്ന് മാസ ം അവസാനിക്കും മുമ്പ് അഥവ ജൂണിൽ ചില പദ്ധതികൾ നീട്ടിവെക്കുന്നതടക്കമുള്ള തീരുമാനങ്ങൾ ഉണ്ടായേക്കാമെന്നും ധനമന്ത്രി പറഞ്ഞു.

വിഷൻ 2030ന് കീഴിൽ വിവിധ പദ്ധതികൾ ആവിഷ്കരിച്ച് സൗദി ഗവൺമ​െൻറ് പുരോഗതിയുടെ ഘട്ടങ്ങൾ താണ്ടി മുന്നോട്ട് കുതിച്ചുകൊണ്ടിരിക്കുകയാണ്. പൊതുധനകാര്യ നിയന്ത്രണവും ധനക്കമ്മി പരിഹരിക്കലും 2019 അവസാനത്തോടെ സാധിച്ചിട്ടുണ്ട്. അതോടൊപ്പം എണ്ണേതര വരുമാനം വർധിപ്പിക്കുക ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങൾ ലക്ഷ്യം കൈവരിക്കുകയും 2019 അവസാനത്തിൽ അത് 13 ശതമാനം വരെയെത്തുകയും ചെയ്തു.

കിരിടാവകാശിയും സാമ്പത്തിക വികസന കാര്യ സമിതി ചെയർമാനുമായ അമീർ മുഹമ്മദ് ബിൻ സൽമാ​െൻറ പ്രവർത്തന ഫലമായാണ് ഇതുണ്ടായതെന്നും മന്ത്രി പറഞ്ഞു. കോവിഡ് മൂലമുണ്ടായ നിലവിലെ പ്രതിസന്ധിയുടെ തുടക്കത്തിൽ കിരീടാവകാശിയുടെ ശിപാർശ പ്രകാരം സൽമാൻ രാജാവ് ആരോഗ്യമേഖലയിലെ പ്രതിസന്ധി നേരിടാൻ സമിതികൾ രൂപവത്കരിച്ചിരുന്നു. മനുഷ്യ​െൻറ സുരക്ഷയ്ക്കായി വിവിധ തീരുമാനങ്ങൾ ഇതിനകം പുറപ്പെടുവിക്കുകയും ചെയ്തു.

ജനങ്ങളുടെ ആരോഗ്യം സംബന്ധിച്ച ആശങ്കയായിരുന്നു ഒന്നാമത്തേത്. മുഴുവനാളുകൾക്കും സൗജന്യ ചികിത്സ നൽകാൻ ഉത്തരവിട്ടു. സാമ്പത്തി മേഖലയിലെ പ്രതിസന്ധി തരണം ചെയ്യാൻ കിരീടാവകാശിയുടെ മേൽനോട്ടത്തിൽ മന്ത്രിമാരുൾപ്പെട്ട ഉന്നതാധികാര സമിതി രൂപവത്കരിച്ചു. മുൻകരുതൽ നടപടികൾ സ്വീകരിക്കുകയും ആരോഗ്യമേഖലക്ക് പ്രതിസന്ധി തരണം ചെയ്യുന്നതിന് വേണ്ട സഹായങ്ങൾ നൽകുകയും ചെയ്തു. അതോടൊപ്പം സ്വകാര്യമേഖലകളെ സഹായിക്കാൻ വിവിധ പാക്കേജുകൾ പ്രഖ്യാപിച്ചു.
തൊഴിലില്ലാത്തവർക്കുള്ള ഇൻഷ്യുറൻസ് സംവിധാനം 48 മണിക്കൂറിനിടയിലാണ് പരിഷ്കരിച്ചത്. സോഷ്യൽ ഇൻഷ്യൂറൻസ് വഴി നിലവിലെ പ്രതിസന്ധി കാരണം പ്രയാസമനുഭവിക്കുന്ന സ്വദേശികളുടെ ശമ്പളത്തി​െൻറ 60 ശതമാനം ഗവൺമ​െൻറ് വഹിച്ചു. ആരോഗ്യ മന്ത്രാലയത്തിന് 47 ശതകോടി റിയാലി​െൻറ സഹായം നൽകി. ഇതിലൊരു ഭാഗം ഇതിനകം വിനിയോഗിച്ചു. ആഗോള ആരോഗ്യ സംവിധാനം ആവശ്യപ്പെടുന്ന രീതിയിൽ ആരോഗ്യമേഖലക്കാവശ്യമായ വസ്തുക്കൾ വാങ്ങാൻ കരാർ ഒപ്പുവെക്കുകയുണ്ടായെന്നും ധനമന്ത്രി പറഞ്ഞു.

സൽമാൻ രാജാവി​െൻറ അധ്യക്ഷതയിൽ ചേർന്ന ജി20 രാജ്യങ്ങളുടെ യോഗത്തിൽ നിലവിലെ പ്രതിസന്ധിക്ക് വേണ്ട സഹായം നൽകി ജി 20 രാജ്യങ്ങളെ നയിക്കാനാകുമെന്ന് രാജ്യം തെളിയിച്ചിട്ടുണ്ട്. ലോകാരോഗ്യ സംഘടനക്ക് അടിയന്തിര സഹായമായി എട്ട് ശതകോടി ഡോളറും കോവിഡ് നിർമാർജനത്തിന് വേണ്ട വാക്സിൻ കണ്ടുപിടിക്കാനും പ്രതിവിധികൾ വികസിപ്പിക്കുന്നതിും വിവിധ അന്താരാഷ്ട്ര സംഘടനകൾക്ക് 500 ദശലക്ഷം ഡോളറും നൽകാനും സൽമാൻ രാജാവ് കഴിഞ്ഞ ദിവസങ്ങളിൽ ഉത്തരവിട്ടിരുന്ന കാര്യവും ധനമന്ത്രി എടുത്തുപറഞ്ഞു.

Tags:    
News Summary - The Covid Crisis will Continue for Months Saudi Finance Minister -Gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.