റിയാദ്: കെ.എം.സി.സി കാസർകോട് ജില്ല കമ്മിറ്റി ‘കൈസെൻ’ എന്ന പേരിൽ സംഘടിപ്പിക്കുന്ന സംഘടന ശാക്തീകരണ കാമ്പയിന് വെള്ളിയാഴ്ച തുടക്കമാകും.
രാത്രി 8.30ന് ബത്ഹ ഡി - പാലസ് ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടിയിൽ മുനവ്വറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. ക്രിക്കറ്റ്, ഫുട്ബാൾ പ്രീമിയർ ലീഗുകൾ, ബോധവത്കരണ പരിപാടികൾ, സൂപ്പർ സിംഗർ കോണ്ടസ്റ്റ് തുടങ്ങിയ പരിപാടികൾ അരങ്ങേറും. ഫെബ്രുവരി 14 വരെ കാമ്പയിൻ നീളുമെന്നും സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
കാസർകോട് ക്രിക്കറ്റ് പ്രീമിയർ ലീഗ് ഈ മാസം 29 നായിരിക്കും. ഡിസംബർ അഞ്ചിന് എക്സിക്യൂട്ടിവ് ക്യാമ്പ് സംഘടിപ്പിക്കും. ഡിസംബറിൽ വനിത കെ.എം.സി.സിയുടെ നേതൃത്വത്തിൽ സ്തനാർബുദ ബോധവത്കരണ ക്യാമ്പ് നടക്കും. ഡിസംബർ 26, 27, ജനുവരി രണ്ട്, മൂന്ന് തീയതികളിലാണ് സംസ്ഥാന തല ഫുട്ബാൾ ടൂർണമെൻറ്. സൂപ്പർ സിംഗർ കോണ്ടെസ്റ്റ് ഗ്രാൻഡ് ഫിനാലെ ജനുവരി 17ന്.
ഫുഡ് കോമ്പറ്റീഷൻ, മൈലാഞ്ചി ഫെസ്റ്റ് എന്നിവയും ജനുവരിയിൽ നടക്കും. ഫെബ്രുവരി 14ന് സമാപന സമ്മേളനം. വാർത്തസമ്മേളനത്തിൽ ജില്ല പ്രസിഡൻറ് ഷാഫി സെഞ്ച്വറി, ജനറൽ സെക്രട്ടറി അഷ്റഫ് മീപ്പിരി, ട്രഷറർ ഇസ്മാഈൽ കാരോളം, ചെയർമാൻ അസീസ് അടുക്ക, വൈസ് പ്രസിഡൻറ് ടി.എ.ബി. അഷ്റഫ് പടന്ന, സെൻട്രൽ കമ്മിറ്റി സെക്രട്ടറി ഷംസു പെരുമ്പട്ട എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.